വാഷിംഗ്ടണ്‍: കടുത്ത ഹിന്ദുവാദിയായ, ഹിന്ദു സംസ്കാരത്തെയും മതത്തെയും ആരാധിക്കുന്ന തുളസി ഗബ്ബാര്‍ഡിനെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള അവസാന സംവാദത്തിനുള്ള വാദമുഖങ്ങള്‍ തയ്യാറാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍പിച്ചിരിക്കുന്നത്.
കടുത്ത ഹിന്ദു ദേശീയവാദിയാണ് അമേരിക്കക്കാരിയായ തുളസി ഗബ്ബാര്‍ഡ്. അമേരിക്കക്കാരുടെ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഇവര്‍ അംഗമായത് സ്വാഭാവികമാണ്. ഇപ്പോഴത്തെ പ്രസിഡന്‍റ് ജോ ബൈഡന്റെ പിന്‍ഗാമിയായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുന്ന പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ സംവാദത്തില്‍ മലര്‍ത്തിയടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ഡൊണാള്‍ഡ് ട്രംപ്.
ബംഗ്ലാദേശിലെ ന്യൂനപക്ഷത്തെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തേണ്ടതിനെക്കുറിച്ച് പ്രസംഗിക്കുന്ന തുളസി ഗബ്ബാര്‍ഡ് പറയുന്ന വീഡിയോ കാണുക:
ഇന്ത്യയെയും ഹിന്ദുമതത്തേയും സ്നേഹിക്കുന്ന അമ്മയുടെ മകള്‍
തുളസി ഗബ്ബാര്‍ഡിന്റെ അമ്മ കരോള്‍ പോര്‍ട്ടര്‍ ഗബ്ബാര്‍ഡ് ഹിന്ദുമതത്തിന്റെയും സംസ്കാരത്തിന്റെയും കടുത്ത ആരാധികയാണ്. അമേരിക്കയിലെ സമോവയിലെ പ്രധാന ദ്വീപായ ടുടുയ് ലയില്‍ ആണ് തുളസി ഗബ്ബാര്‍ഡിന്റെ ജനനം. ഹിന്ദു സംസ്കാരത്തോടുള്ള അഭിനിവേശം കാരണം ഇവരുടെ രണ്ട് മക്കള്‍ക്കും സംസ്കൃത പേരുകളാണ് നല്‍കിയത്. തുളസി ഗബ്ബാര്‍ഡിന് തുളസി എന്നാണ് പേര് നല്‍കിയത്. ഭാരതത്തിലെ വിശുദ്ധ തുളസിച്ചെടിയാണ് ഇത്. പരിശുദ്ധമായ ബാസില്‍ (തുളസി) എന്ന ചെടി. ഹിന്ദു പൂജകള്‍ക്കും പ്രാര്‍ത്ഥനയ്‌ക്കും ഈ ചെടിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.
(തുളസിയെക്കുറിച്ച് വിക്കിപീഡിയ: സംസ്കൃതത്തിൽ മാൻജരി, കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതഘ്നി എന്നീ പേരുകളിൽ അറിയപ്പെടുന്നു. മലയാളത്തിൽ ഇതിനു നീറ്റുപച്ച എന്നും പേരുണ്ട്. ഇംഗ്ലീഷിൽ ഇതിനെ രാജകീയം എന്ന അർത്ഥത്തിൽ ബേസിൽ എന്നു വിളിക്കുന്നു. ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു. ചരകസംഹിതയിൽ പരാമർശമുള്ള തുളസി, പിരിമുറുക്കം കുറയ്‌ക്കാനുള്ള കഴിവുള്ള ഔഷധമാണ്. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും, രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഒരു ആയുർവേദ ഔഷധം കൂടിയാണിത്. സരസ്വതീശാപം നിമിത്തം ലക്ഷ്മീദേവി ധർമധ്വജനെന്ന രാജാവിന്റെ പുത്രിയായ തുളസിയായി ജനിക്കുകയും ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ വിഷ്ണുവിന്റെ അംശമായ ശംഖചൂഢൻ എന്ന അസുരനെ വിവാഹം കഴിക്കുകയും ചെയ്തു. പത്നിയുടെ പാതിവ്രത്യം നശിച്ചാൽ മാത്രമേ മരണമുണ്ടാവുകയുള്ളൂ എന്ന വരം ശംഖചൂഢന് ലഭിച്ചിരുന്നതിനാൽ ദേവന്മാർ ശംഖചൂഢനെ വകവരുത്തുന്നതിനായി മഹാവിഷ്ണുവിന്റെ സഹായം അഭ്യർഥിച്ചു. ശംഖചൂഢന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ ദേവി കൃത്രിമ ശംഖചൂഢനെ ശപിക്കാൻ മുതിർന്നെങ്കിലും മഹാവിഷ്ണു സ്വരൂപം കൈക്കൊള്ളുകയും ദേവിയെ സമാശ്വസിപ്പിക്കുകയും ചെയ്തു. തുളസീദേവി ശരീരമുപേക്ഷിച്ച് വൈകുണ്ഠത്തിലേക്കു പോയപ്പോൾ ദേവിയുടെ ശരീരം ഗണ്ഡകി എന്ന പുണ്യനദിയായി തീർന്നുവെന്നും, തലമുടിയിഴകൾ തുളസിച്ചെടിയായി രൂപാന്തരപ്പെട്ടുവെന്നുമാണ് ഐതിഹ്യം.)
ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഡൊണാള്‍ഡ് ട്രംപ്
ഡൊണാള്‍ഡ് ട്രംപ് അടുത്ത യുഎസ് പ്രസിഡന്‍റാകും എന്നതാണ് പൊതുവേയുള്ള ധാരണയും പ്രവചനങ്ങളും. ഇപ്പോഴത്തെ വൈസ് പ്രസിഡന്‍റുകൂടിയായ കമലാ ഹാരിസിനെ തോല്‍പിക്കാനുള്ള മൂര്‍ച്ചയേറിയ വാഗ്വാദങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് തുളസി ഗബ്ബാര്‍ഡ്. ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി കൂടിയാണ് തുളസി ഗബ്ബാര്‍ഡ്. അമേരിക്കയിലേക്കുള്ള വിദേശികളുടെ കുടിയേറ്റത്തെ ചെറുക്കുക, അമേരിക്കന്‍ ദേശീയതയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുക എന്ന പ്രധാന പോയിന്‍റാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കുറി ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: