ന്യൂദല്‍ഹി: അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലെ തൊഴിലില്ലായ്മ കേരളത്തില്‍ വളരെ കൂടുതലാണ്. മുന്പാദത്തിലെപ്പോലെ തന്നെ രണ്ടാം സ്ഥാനത്ത് തുടരുകയാണ് കേരളം.
ജനുവരി-മാര്‍ച്ച് കാലയളവില്‍ സംസ്ഥാനത്തെ നഗര തൊഴിലില്ലായ്മ നിരക്ക് 10% ആണ്. കഴിഞ്ഞപാദത്തിലേക്കാള് 0.3 പോയിന്റ് കുറഞ്ഞുവെന്നുമാത്രം. ഇതില്‍ 7.3 ശതമാനം പുരുഷന്മാരും 15.2% സ്ത്രീകളുമാണ്. അതേസമയം കേരളത്തിലെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 5.5 ശതമാനവും കര്‍ണാടകയില്‍ 4.5%ആണ് നഗര തൊഴിലില്ലായ്മാ നിരക്ക് .
രാജ്യമാകെയുള്ള നഗരമേഖലകളിലെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 6.6% എന്ന കുറഞ്ഞ നിലയിലാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയമാണ് നിശ്ചിത ഇടവേളകളില്‍ ഇന്ത്യന്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച കണക്ക് പുറത്തുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: