മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് പ്രശംസയും അംഗീകാരവും ലഭിക്കും. സ്വല്‍പം മനസമാധാനം ലഭിക്കും. വീട് മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കും. പുതിയ ജോലിക്ക് ചേരാന്‍ സാധ്യതയുണ്ട്. പിതാവിന് രോഗം വരാം. ഭാര്യയുടെ സ്വത്ത് പങ്കുവെക്കും.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
പ്രധാന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെ ആലോചിക്കേണ്ടതാണ്. കുടുംബാംഗങ്ങളുമായി വിനോദയാത്രക്കു പോകും. ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
വാക്ക്തര്‍ക്കങ്ങളില്‍ വിജയിക്കും. ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്. എല്ലാ കാര്യങ്ങളും ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍ ദുഃഖിക്കേണ്ടിവരില്ല. സമയക്കുറവു കാരണം പല ജോലികളും ചെയ്തുതീര്‍ക്കാന്‍ സാധിക്കാതെ വരും.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
ഉയര്‍ന്ന വ്യക്തികളുമായി പരിചയപ്പെടാനും അതുകൊണ്ട് പല നേട്ടങ്ങളുണ്ടാക്കാനുമിടയുണ്ട്. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. മനഃസ്വസ്ഥതയുണ്ടാകും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. സന്താനഗുണമുണ്ടാകും. കൃഷിയില്‍നിന്ന് ലാഭമുണ്ടാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (¼)
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും. സന്താനങ്ങളെക്കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ മനസ്സിനെ അസ്വസ്ഥമാകും. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി യത്‌നിക്കുന്നതാണ്. രോഗികള്‍ക്ക് ആശ്വാസമനുഭവപ്പെടും.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
വാഹനങ്ങളില്‍നിന്ന് കൂടുതല്‍ ആദായം ലഭിക്കും. വേലക്കാരില്‍നിന്ന് നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം. മതപരമായ കര്‍മങ്ങളില്‍ പങ്കുകൊള്ളാനിടവരും. ഓഹരിയില്‍ ധനനഷ്ടം സംഭവിച്ചേക്കാം. പൂര്‍വികസ്വത്ത് ക്രയവിക്രയം നടത്തും. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
എഴുത്തുകാര്‍ക്ക് ഈ സന്ദര്‍ഭം വളര ഗുണകരമാണ്. എഴുത്തുകാര്‍ എഴുതുമ്പോഴും രേഖകളില്‍ ഒപ്പുവെക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. മാസാവസാനം കടം കൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
പരസ്യങ്ങള്‍, ഏജന്‍സി ഏര്‍പ്പാടുകള്‍ തുടങ്ങിയവ മുഖേന ആദായം പ്രതീക്ഷിക്കാം. ആഭരണ വ്യാപാരികള്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. വിദേശത്തുനിന്ന് സന്തോഷകരമായ മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതാണ്. ദൂരയാത്രകള്‍ക്ക് അവസരമുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
ഈശ്വരാനുഗ്രഹംകൊണ്ട് വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെടും. കര്‍മ്മസ്ഥാനം മോടിപിടിപ്പിക്കും. കടബാധ്യതകള്‍ തീര്‍ക്കാനിടവരും. മാസാന്ത്യം എല്ലാം മംഗളമായി കാണും. കര്‍മവ്യാപാര മണ്ഡലങ്ങളില്‍ നല്ല ഉയര്‍ച്ചയുണ്ടാകും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
സാമ്പത്തികനില ഉയരും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയമുണ്ടാകും. നഴ്‌സിങ്ങുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടമുണ്ടാകും. ആലോചനാപൂര്‍വമല്ലാത്ത സംസാരം വഴി പ്രശ്‌നങ്ങള്‍ ഉളവാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
വൈദ്യുതി വസ്തുക്കളുമായോ പ്രവൃത്തിയുമായോ ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികമായി മെച്ചമുണ്ടാകുമെങ്കിലും സ്വന്തം ആള്‍ക്കാരുമായി ഇടയാനുള്ള സന്ദര്‍ഭമുണ്ടായെന്ന് വരാം. ദൂരയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവരും.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
ജനമധ്യത്തില്‍ അംഗീകാരം ലഭിക്കും. ശാരീരികാരോഗ്യം തൃപ്തികരമായിരിക്കും. നിരവധി കാലമായി വച്ചുപുലര്‍ത്തുന്ന പ്രധാന ആഗ്രഹങ്ങള്‍ സാധിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. ഹര്‍ജികളും നിവേദനങ്ങളും മാനിക്കപ്പെടും. നല്ല സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: