കൊല്‍ക്കത്ത: സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഭാരതത്തില്‍ എത്തിക്കണമെന്ന് നേതാജിയുടെ ചെറുമകന് ചന്ദ്രകുമാര്‍ ബോസ്. ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തില്‍ നിന്ന് ഭൗതിക അവശിഷ്ടങ്ങള്‍ എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
നേതാജിയുടെ ജീവിതം ചരിത്രത്താളുകളിലേക്ക് ഒതുങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആഗസ്ത് 18 അദ്ദേഹത്തിന്റെ ചരമ വാര്‍ഷികമാണെന്നും ഓര്‍മിപ്പിച്ചു. 1945 ആഗസ്തില്‍ ജാപ്പനീസ് വിമാനത്തില്‍ തെയ്വാനില്‍ നിന്ന് പുറപ്പെട്ട സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പൊതുവില്‍ അംഗീകരിക്കുന്ന വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: