തൃശൂര്‍: ചിങ്ങത്തെ വരവേല്‍ക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ഇല്ലംനിറ. രാവിലെ 6.18 മുതല്‍ 7.54 വരെയുള്ള മുഹൂര്‍ത്തിലാണ് ചടങ്ങ്.
ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്ന പ്രസിദ്ധമായ ചടങ്ങിനുള്ള കതിര്‍ക്കറ്റകള്‍ എത്തി. അഴീക്കല്‍, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ കതിര്‍ക്കറ്റകള്‍ കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു.
രാവിലെ പത്തു മണിയോടെ ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന് കതിര്‍ക്കറ്റകള്‍ ഏറ്റുവാങ്ങി. അഴീക്കല്‍ കുടുബാംഗം വിജയന് നായര്‍, മനയം കുടുംബാഗം കൃഷ്ണകുമാര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ജീവനക്കാര്‍ ,ഭക്തര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
ഇല്ലം നിറയുടെ തുടര്‍ച്ചയായുള്ള തൃപ്പുത്തരി ഓഗസ്റ്റ് 28ന് നടക്കും. രാവിലെ 9.35 മുതല്‍ 11.40 വരെയുള്ള മുഹൂര്‍ത്തത്തിലാണ് തൃപ്പുത്തരി. പുന്നെല്ലിന്റെ അരി കൊണ്ടുള്ള പയസവും അപ്പവും ഗുരുവായൂരപ്പന് നേദിക്കും. അന്നേ ദിവസത്തെ പുത്തരി പായസം ഏറെ പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: