Kerala

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി

Published by

മലപ്പുറം: മത്സ്യ ബന്ധനത്തിനിടെ കടലില്‍ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി ഷൗക്കത്തിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹം കൊച്ചിയിലെത്തിച്ച ശേഷം പൊന്നാനിയിലേക്ക് കൊണ്ടു വരും. ആലപ്പുഴ പടിഞ്ഞാറുഭാഗത്ത് വെച്ചായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.

മത്സ്യബന്ധനം കഴിഞ്ഞ് പോകുന്നതിനിടെ ബോട്ടിലെ മറ്റു മത്സ്യത്തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് ഷൗക്കത്തിനെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉറങ്ങി ഏഴുന്നേറ്റപ്പോള്‍ ഷൗക്കത്തിനെ കണ്ടില്ല. തുടര്‍ന്ന് പൊലീസിനെയും തീരദേശ സേനയെയും വിവരം അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശ സേനയും ഉള്‍പ്പെടെ കടലില്‍ തെരച്ചില്‍ നടത്തുന്നതില്‍ പങ്കാളികളായി. പൊന്നാനിയില്‍ നിന്നും ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മുബാറക്ക് എന്ന ബോട്ടില്‍ ഷൗക്കത്ത് അടക്കം 7 മത്സ്യ തൊഴിലാളികള്‍ പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by