കൽപ്പാന്തകാലത്തോളം, കാതരേനീയെന്മുന്നിൽ, കൽഹാരഹാരവുമായി… എന്ന ഗാനം ചുണ്ടിൽ വിരിയാത്ത മലയാളിയുണ്ടോ? ഗാനഗന്ധർവന്റെ ശബ്ദമാധുര്യത്തിൽ കേൾക്കുന്ന ഈ ഗാനത്തിന്റെ ഈണത്തിനുടമ വിദ്യാധരൻ മാസ്റ്ററാണ്. എല്ലാ വാക്കുകളും ‘ക’ കൊണ്ട് ആരംഭിക്കണം എന്ന നിർബന്ധത്തിൽ ശ്രീമൂലനഗരം വിജയൻ കുറിച്ച വരികൾക്ക് ഇണങ്ങുന്ന ഈണം ചമച്ചത് വിദ്യാധരൻ മാസ്റ്റർ അല്ലാതെ മറ്റാരുമല്ല. ‘എന്റെ ഗ്രാമം’ എന്ന സിനിമയിൽ നിന്നുമുള്ള കാലാതീതമായ ഗാനം, അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്ര ഗാനമായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിച്ചേ മതിയാവൂ.
ഗായകൻ, സംഗീത സംവിധായകൻ തുടങ്ങിയ നിലകളിൽ വിദ്യാധരൻ മാസ്റ്റർ മലയാള സിനിമയിൽ നിറഞ്ഞിട്ട് വർഷങ്ങൾ എത്രയായി എന്ന് എണ്ണിനോക്കിയാൽ, 40 എന്ന സംഖ്യ തെളിഞ്ഞു വരും. പക്ഷേ, അംഗീകാരം ആ കൈകളിലേക്കെത്താൻ 2024വരെ കാത്തിരിക്കേണ്ടി വന്നു. ജീവിതത്തിലേക്ക് നോക്കിയാൽ, ആയിരം പൂർണ ചന്ദ്രന്മാരെ കാണാൻ അദ്ദേഹത്തിന് ഇനി കേവലം ഒരു വർഷം മാത്രം ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: