തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലന വാഹനങ്ങള്‍ക്ക് ഇനി മഞ്ഞ നിറം. മുന്നിലും പിന്നിലും മഞ്ഞ നിറം നല്കാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
അതേസമയം ടൂറിസ്റ്റ് ബസുകളുടെ നിറം മാറില്ല. കോണ്ട്രാക്റ്റ് കാര്യേജ് ബസുകളുടെ വെള്ളനിറം മാറ്റണം എന്ന അവശ്യം അംഗീകരിച്ചില്ല. ടൂറിസ്റ്റ് ബസ് ഒപ്പറേറ്റര്‍മാരും ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുമായും നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
നിറം മാറ്റുന്നതോടെ വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് കഴിയുമെന്ന വിലയിരുത്തലാണുളളത്.സംസ്ഥാനത്ത് 6000ത്തില്‍ പരം ഡ്രൈവിംഗ് സ്കൂളുകളാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: