കൊച്ചി: ഒരുപാട് പുരസ്‌കാരങ്ങള്‍ ആടുജീവിതത്തിനെ തേടിയെത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. തന്റെ നേട്ടത്തെക്കാള്‍ സന്തോഷം ബ്ലസിയുടെ അധ്വാനത്തിന് വലിയ അംഗീകാരം ലഭിച്ചതിലാണെന്നും പൃഥ്വിരാജ് പറഞ്ഞു.
‘ഒരുപാട് സന്തോഷമുണ്ട്, മികച്ച നടനുള്ള അംഗീകാരം എനിക്ക് ലഭിച്ചു എന്നുള്ളതിനൊപ്പം തന്നെ ആ സിനിമക്ക് ഇത്രയും അംഗീകാരം കിട്ടിയതില്‍ സന്തോഷമുണ്ട്. ഈ അംഗീകാരങ്ങള്‍ക്ക് ഒപ്പം തന്നെ ആ സിനിമക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ അംഗീകാരം സിനിമ റിലീസ് ചെയ്തപ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആ സിനിമക്ക് അംഗീകാരം നല്കിയെന്നതാണ്. അത് കഴിഞ്ഞതിനുശേഷമാണ് ഈ അംഗീകാരം. എന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ സിനിമയും കഥാപാത്രവും ആയിരുന്നു ഇത്.
മകന്‍ ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ടതിന്റെ അംഗീകാരം ദൈവം തമ്പുരാന്‍ ജൂറിയുടെ രൂപത്തില്‍ കൊടുത്തതാണ് അവാര്‍ഡെന്ന് മല്ലിക സുകുമാരന്‍. പൃഥ്വിരാജിനൊപ്പം അഭിനയിച്ച ഗോകുലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചതിലാണ് വലിയ സന്തോഷം. ഗോകുല്‍ അത് അര്‍ഹിക്കുന്നുണ്ട്. ആ സീനുകള്‍ കാണുമ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞുപോയിട്ടുണ്ട്.
ആടുജീവിതത്തിന് അവാര്‍ഡ് കിട്ടണമെന്ന് അമ്മ എന്ന നിലയില്‍ പ്രാര്‍ത്ഥിച്ചിരുന്നു. കാരണം പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടതാണ്. ബ്ലസിയുടെ ഒരുപാട് വര്‍ഷത്തെ അധ്വാനമാണ് സിനിമ. അമ്മ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമാണിന്ന്. മകന് അംഗീകാരം കിട്ടേണ്ട ചിത്രമാണ് ആടുജീവിതം എന്ന് പൂര്‍ണമായി വിശ്വസിക്കുന്നുണ്ട്. ജൂറിയോട് നന്ദിയുണ്ട്. ഏറ്റവും ആദ്യം കടപ്പാടും നന്ദിയും ബ്ലസിയോടാണ്. മകന്‍ ശബ്ദം മാറ്റി, അവന്റെ ചേഷ്ടകള്‍ പൃഥ്വിരാജ് എന്ന നിലയില്‍ നിന്ന് മാറ്റി. മകന്‍ അനുഭവിച്ച കഷ്ടപ്പാട് ആലോചിച്ചപ്പോള്‍ അവാര്‍ഡ് ലഭിച്ചതില്‍ ദൈവത്തോട് നന്ദി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: