കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഉർവശിക്ക് മികച്ച നേട്ടം. തന്റെ കരിയറിലെ ആറാം പുരസ്കാരമാണ് ഉള്ളൊഴുക്കിലൂടെ ഉർവശി നേടിയത്. ഇതോടെ പുരസ്കാര നേട്ടത്തിൽ നടി മമ്മൂട്ടിയോടൊപ്പമെത്തി.
1989ലാണ് കരിയറിലെ ആദ്യ സംസ്ഥാന അവാര്‍ഡ് ഉര്‍വശി നേടിയത്. മഴവില്‍ക്കാവടി, വര്‍ത്തമാനകാലം എന്നീ സിനിമകളിലെ പ്രകടനത്തിനാണ് ഉര്‍വശി അവാര്‍ഡിനര്‍ഹയായത്. പിന്നീട് അടുത്തടുത്ത വര്‍ഷങ്ങളില്‍ അവാര്‍ഡ് നേടി ഹാട്രിക് നേട്ടം സ്വന്തമാക്കി. 1990ല്‍ തലയണമന്ത്രത്തിലും, 91ല്‍ കാക്കത്തൊള്ളായിരം, കടിഞ്ഞൂല്‍ കല്യാണം, ഭരതം, മുഖചിത്രം എന്നീ സിനിമകളിലെ പ്രകടനത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്.
നാല് വര്‍ഷത്തിന് ശേഷം 1995ല്‍ കഴകത്തിലൂടെ നാലാമത്തെ അവാര്‍ഡും 2007ല്‍ മധു ചന്ദ്രലേഖയിലൂടെ അഞ്ചാമത്തെ അവാര്‍ഡും സ്വന്തമാക്കി. 50ലധികം വര്‍ഷങ്ങള്‍ പിന്നിട്ട സിനിമാജീവിതത്തില്‍ വീണ്ടും പ്രകടനത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ്. ഉള്ളൊഴുക്കിലെ ലീലാമ്മ എന്ന കഥാപാത്രമായി പകരം വെക്കാനില്ലാത്ത പ്രകടനം കാഴ്ചവെച്ചാണ് ആറാമത്തെ അവാര്‍ഡും ഉര്‍വശി നേടിയിരിക്കുന്നത്. ഉള്ളൊഴുക്കിലെ അവാര്‍ഡിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ നിരയിലേക്ക് നടന്നുകയറാന്‍ ഉര്‍വശിക്ക് സാധിച്ചിരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: