ശ്രീനഗർ ; ജമ്മു കശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള . പാർട്ടി കേവല ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതാർഹമാണ്, ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഭൂരിപക്ഷം ലഭിക്കും തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം സംബന്ധിച്ച് ചർച്ച നടത്തുമെന്നും പറഞ്ഞു
ഏതെങ്കിലും പാർട്ടിയുമായി തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല, ഞങ്ങൾ അത് ചർച്ച ചെയ്യും,” അദ്ദേഹം പറഞ്ഞു. ഈ വർഷമാദ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചയാളാണ് 86 കാരനായ ഫാറൂഖ് അബ്ദുള്ള .
നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകിട്ട് 3 മണിക്കാണ് വാർത്താ സമ്മേളനം. ഉപതിരഞ്ഞെടുപ്പുകളുടെ തീയതിയും പ്രഖ്യാപിക്കാനിടയുണ്ട്. വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലുമാണ് കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്.സെപ്റ്റംബർ 30നകം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നിർദേശം. 2014ന് ശേഷം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: