ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വിഡി3യുടെ വിക്ഷേപണം വിജയകരം… ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വിഡി3 വിക്ഷേപിച്ചത്.
ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ . ഇതോടെ ഇഒഎസ്8 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്കായി.
ഇന്‍ഫ്രാറെഡ് ചിത്രങ്ങളെടുക്കാനായി കഴിവുള്ള ചെറിയ ഉപഗ്രഹമായ ഇഒഎസ്08നെ ഐഎസ്ആര്‍ഒ ഏറ്റവും കുഞ്ഞന്‍ വിക്ഷേപണ വാഹനം (എസ്എസ്എല്‍വിഡി3) ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഏകദേശം 13 മിനുറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി കഴിഞ്ഞു. കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ഇഒഎസ്08ന് വിവരങ്ങള്‍ നല്‍കാന്‍ കഴിയും. പകല്‍ രാത്രി വ്യത്യാസമില്ലാതെ ഇഒഎസ്08 പകര്‍ത്തുന്ന ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ ഭൗമനിരീക്ഷണത്തിന് ഏറെ സഹായകമാകുമെന്ന് കണക്കാക്കപ്പെടുന്നു. ഒരു വര്‍ഷത്തെ ദൗത്യകാലാവധിയാണ് ഈ ഉപഗ്രഹത്തിന് നിശ്ചയിച്ചിട്ടുള്ളത്
ഉപഗ്രഹവിക്ഷേപണ പേടകം (എസ്എസ്എൽവി)-ഡി3 വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ചെലവ് കുറഞ്ഞ എസ്എസ്എൽവി ബഹിരാകാശ ദൗത്യങ്ങളിൽ സുപ്രധാന പങ്കു വഹിക്കുമെന്നും സ്വകാര്യവ്യവസായത്തിനു പ്രോത്സാഹനമേകുമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ശ്രദ്ധേയമായ നാഴികക്കല്ല്! ഈ നേട്ടത്തിൽ നമ്മുടെ ശാസ്ത്രജ്ഞർക്കും വ്യവസായികൾക്കും അഭിനന്ദനങ്ങൾ. ഇന്ത്യക്കിപ്പോൾ പുതിയ വിക്ഷേപണ പേടകം ഉണ്ടെന്നത് അത്യധികം സന്തോഷമുള്ള കാര്യമാണ്. ചെലവു കുറഞ്ഞ എസ്എസ്എൽവി ബഹിരാകാശ ദൗത്യങ്ങളിൽ പ്രധാന പങ്കുവഹിക്കുകയും സ്വകാര്യ വ്യവസായത്തിനു പ്രോത്സാഹനമേകുകയും ചെയ്യും. ഐഎസ്ആർഒ @isro, ഇൻസ്പേസ് @INSPACeIND, എൻഎസ്ഐഎൽ @NSIL_India എന്നിവയ്‌ക്കും ബഹിരാകാശ വ്യവസായത്തിനാകെയും എന്റെ ആശംസകൾ”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: