കോട്ടയം: വയനാട് ദുരന്തത്തെ തുടര്‍ന്ന് സാലറി ചലഞ്ച് പ്രകാരം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് അഞ്ചുദിവസത്തെ ശമ്പളം പിടിക്കുമ്പോള്‍ ശാരീരിക അവശതകള്‍ മൂലം ഭീമമായ ചികിത്സാ ചെലവ് നേരിടുന്ന ഭിന്നശേഷി ജീവനക്കാരുടെ കാര്യത്തില്‍ അത് ഒരു ദിവസമായി പരിമിതപ്പെടുത്തണമെന്ന് ഡിഫറെന്റ്ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന് ആവശ്യപ്പെട്ടു . വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മൂലം ദുരിതമനുഭവിക്കുന്നവരോട് യോഗം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.അതേസമയം ഭിന്നശേഷി ജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുഭവ പൂര്‍ണമായ സമീപനം കൈക്കൊള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു. സൂപ്പര്‍ ന്യൂമെറി തസ്തിക, സ്ഥാന കയറ്റ സംവരണം, പൊതുസ്ഥലം മാറ്റം, പെന്ഷന് പ്രായം വര്‍ധന, സറണ്ടര്‍ ശമ്പള പരിഷ്കരണം, പങ്കാളിത്ത പെന്ഷന് പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: