മുംബൈ: സ്ത്രീകള്‍ക്ക് പെന്ഷന് പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ ബിജെപി-ഏക്നാഥ് ഷിന്‍ഡേ-അജിത് പവാര്‍ സര്‍ക്കാര്‍ അതിന്റെ വിതരണം 78ാം സ്വാതന്ത്ര്യദിനത്തില്‍ ആരംഭിച്ചു. മാസം 1500 രൂപ വെച്ച് രണ്ട് മാസത്തെ പെന്‍ഷനായി 3000 രൂപ വീതമാണ് നല്‍കുന്നത്. തിങ്കളാഴ്ചയോടെ രണ്ട് കോടി സ്ത്രീകള്‍ക്ക് പെന്ഷന് നല്‍കുമെന്നും മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ പറഞ്ഞു.
‘ലഡ്കി ബഹിന്‍ യോജന’ എന്ന പേരിലാണ് ഈ പെന്ഷന് പദ്ധതി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ ബജറ്റില്‍ ഈ പ്രഖ്യാപനം നടത്തിയപ്പോള്‍ ശിവസേനയുടെ ഉദ്ധവ് താക്കറെയും എന്‍സിപിയുടെ ശരദ് പവാറും കോണ്‍ഗ്രസിന്റെ നേതാക്കളും ചോദിച്ചത് എവിടെ നിന്നാണ് ഈ സര്‍ക്കാരിന് പണം എന്നാണ്. എന്നാല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ബുധനാഴ്ച സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ പെന്ഷന് തുക വിതരണം ചെയ്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യാമുന്നണി ഞെട്ടിയിരിക്കുകയാണ്.
ഞങ്ങളുടെ പ്രതിബദ്ധത നടപ്പാക്കുകയാണെന്നാണ് ഏക്നാഥ് ഷിന്‍ഡെ ബുധനാഴ്ച പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാരിന്റെ മാസ്റ്റര്‍ സ്ട്രോക്കാണ് ഈ പദ്ധതിയെന്ന് പറയപ്പെടുന്നു. ഈ വരുന്ന ഒക്ടോബറില്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: