കോഴിക്കോട് : ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ കട പൂട്ടിച്ച് അധികൃതര്‍. കോഴിക്കോട് മൂഴിക്കല്‍ എം ആര് ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ് പൂട്ടിച്ചത്
കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗമാണ് നടപടി സ്വീകരിച്ചത്. തുടര്‍ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ ബര്‍ഗറിലാണ് പുഴുവിനെ കണ്ടത്. ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: