Kerala

തൂത്തുക്കുടി വരെ നീട്ടിയ പാലരുവി എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്ത് സുരേഷ് ഗോപി

പാലക്കാട്-തിരുനെല്‍വേലി റൂട്ടിലോടുന്ന പാലരുവി എക്‌സ്പ്രസാണ് തിരുനെല്‍വേലിയില്‍ നിന്ന് 60 കി.മീ ദൂരെയുളള തൂത്തുക്കുടിയിലേക്ക് നീട്ടിയത്

Published by

പാലക്കാട് : പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടി വരെ നീട്ടുന്നതിന്റെയും ഹൗറ-എറണാകുളം അന്ത്യോദയ എക്‌സ്പ്രസിന് ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചതിന്റെയും ഉദ്ഘാടനം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനലാണ് സുരേഷ് ഗോപി ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്.

പാലക്കാട്-തിരുനെല്‍വേലി റൂട്ടിലോടുന്ന പാലരുവി എക്‌സ്പ്രസാണ് തിരുനെല്‍വേലിയില്‍ നിന്ന് 60 കി.മീ ദൂരെയുളള തൂത്തുക്കുടിയിലേക്ക് നീട്ടിയത്. ജനങ്ങളുടെ ഏറെ നാളായുള്ള ആവശ്യപ്രകാരമായിരുന്നു ഇത്.

വൈകിട്ട് 4.05ന് പാലക്കാട് നിന്ന് തിരിക്കുന്ന പാലരുവി എക്‌സ്പ്രസ് പിറ്റേന്ന് രാവിലെ 4.35ന് തിരുനെല്‍വേലിയിലും 6.40ന് തൂത്തുക്കുടിയിലുമെത്തും. ഇതിന് പുറമെ പാലരുവി എക്‌സ്പ്രസിന് മൂന്ന് ജനറലും ഒരു സ്ലീപ്പര്‍ കോച്ചും അധികമായി അനുവദിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക