മലപ്പുറം : മഞ്ചേരി അരുകിഴായ ഗവണ്മെന്റ് എല്‍.പി.സ്കൂളില്‍ സ്വാതന്ത്ര്യ ദിന പരിപാടിയില്‍ ചെഗുവേരയുടെ ചിത്രം പതിച്ച കാര്‍ഡില്‍ കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തത് വിവാദത്തില്‍. സി.പി.എം പശ്ചാത്തലമുള്ള ക്ലബ് അയ ഏണസ്റ്റോ യൂത്ത് സെന്റര്‍ അരുകിഴായയുടെ നേതൃത്വത്തില്‍ ആണ് വിദ്യാലയത്തില്‍ ഈ പ്രവൃത്തി നടന്നത്.
കുട്ടികള്‍ക്ക് ഒരിക്കല്‍ പോലും മാതൃക ആക്കാന്‍ സാധിക്കാത്ത വ്യക്തിയായ ചെഗുവേരയുടെ ചിത്രം വെച്ചാണ് ഇവര്‍ പ്രചരണം നടത്തിയതെന്നാണ് ആരോപണം.ഭാരതിയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ കയ്യില്‍ ചെഗുവേരയുടെ ചിത്രം പതിച്ച കാര്‍ഡില്‍ മിഠായി കിട്ടിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
പ്രധാന അധ്യാപികയോട് പറഞ്ഞപ്പോള്‍ ആദ്യം ഈ പ്രവൃത്തിയെ ന്യായികരിക്കുകയാണ് ചെയ്തത്.പിന്നീട് പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചതോടെ താന്‍ ഒന്നും അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ആരുകിഴായ ബി.ജെ.പി. ബൂത്ത് കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: