ജയ്പൂർ: ഭാര്യയെ ഫോണിലൂടെ മുതലാഖ് ചൊല്ലി പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ച രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. 30 കാരനായ റഹ്മാനെയാണ് രാജസ്ഥാൻ വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത് . കുവൈറ്റിൽ ജോലി ചെയ്യുന്ന റഹ്മാൻ സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയെ സൗദിയിൽ വച്ചാണ് വിവാഹം കഴിച്ചത് . അതിനു പിന്നാലെ കുവൈറ്റിൽ നിന്ന് ആദ്യ ഭാര്യ ഫരീദ ബാനോവിനെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി.
രണ്ട് ദിവസം മുൻപാണ് പാകിസ്ഥാനി ഭാര്യയുമായി റഹ്മാൻ രാജസ്ഥാൻ വിമാനത്താവളത്തിലെത്തിയത് . വിസിറ്റിംഗ് വിസയിൽ പാക് യുവതിയെ ഇന്ത്യ കാണിക്കുകയായിരുന്നു ഉദ്ദേശ്യം . എന്നാൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങും മുൻപ് തന്നെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: