Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കാര്‍ഷിക മേഖലയും പുനരുജ്ജീവനവും

നവീന്‍.പി. സിംഗ് by നവീന്‍.പി. സിംഗ്
Aug 15, 2024, 04:54 am IST
in Article

കൃഷിയ്‌ക്കും അനുബന്ധ മേഖലകള്‍ക്കുമായി നടപ്പുസാമ്പത്തിക വര്‍ഷം കേന്ദ്രബജറ്റില്‍ ഏകദേശം 1.52 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. കര്‍ഷകരുടെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിക്കാന്‍ വിവിധ വരുമാന-പിന്തുണാ നടപടികളിലൂടെ വര്‍ഷങ്ങളായി സുപ്രധാന ശ്രമങ്ങള്‍ നടത്തിവരുന്നു. കൃഷിയ്‌ക്കും അനുബന്ധ മേഖലകള്‍ക്കുമുള്ള ബജറ്റ് വിഹിതം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ക്രമാനുഗതമായി വര്‍ധിക്കുകയും ഈ മേഖലകളില്‍ സാങ്കേതിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ പുരോഗമിക്കുകയും ചെയ്തിട്ടുണ്ട്.

അനിവാര്യമായ പിന്തുണ

1. കഴിഞ്ഞ കുറേ വര്‍ഷമായി ഭക്ഷ്യധാന്യ സംഭരണത്തിലൂടെ നല്‍കുന്ന താങ്ങുവില കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ലാഭകരമായ വില ഉറപ്പാക്കുന്നതില്‍ മുഖ്യഘടകമായി മാറി. നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍, പിഎം ആശ (പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷണ്‍ അഭിയാന്‍) എന്ന വിശാലമായ പദ്ധതിയുടെ വിഹിതം 2200 കോടിയില്‍ നിന്ന് 6400 കോടിയാക്കി ഉയര്‍ത്തി. മതിയായ താങ്ങുവില നല്‍കാനും ഭക്ഷ്യധാന്യങ്ങള്‍ പാഴാക്കുന്നത് കുറയ്‌ക്കാനും കച്ചവടക്കാരുടെ അനാവശ്യ വിപണി സ്വാധീനം പരിമിതപ്പെടുത്താനുമുള്ള പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു. കൂടാതെ വിള ഇന്‍ഷുറന്‍സ്, പലിശ ധനസഹായം, ആര്‍കെവിവൈ എന്നീ മുന്‍നിര കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന ഫണ്ട് പ്രകാരമുള്ള വിശാലമായ ചട്ടങ്ങളിലൂടെ അവയുടെ വിഹിതത്തില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടായി.

2. കര്‍ഷക തൊഴിലാളികളില്‍ 30 ശതമാനവും സ്ത്രീകളാണ്. സാമ്പത്തികമായി സജീവമായ സ്ത്രീകളില്‍ 80 ശതമാനവും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ സമ്പാദ്യം പുരുഷന്മാരെക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ കുറവാണ്. ധനകാര്യസ്ഥാപനങ്ങള്‍ വഴി വായ്‌പ ലഭിക്കുന്നത് 6 ശതമാനം പേര്‍ക്ക് മാത്രമാണ്. അവരുടെ വരുമാനത്തില്‍ വൈവിധ്യം കൊണ്ടുവരാനും മതിയായ പങ്കാളിത്തം ഉറപ്പാക്കാനുമായി നമോ ഡ്രോണ്‍ ദീദി പദ്ധതിയിലൂടെ 15,000 ഡ്രോണുകള്‍ നല്‍കാന്‍ നടപ്പുസാമ്പത്തികവര്‍ഷം ബജറ്റില്‍ 500 കോടി രൂപ വകയിരുത്തി. ഇത് കാര്‍ഷികരംഗത്തെ ഗ്രാമീണ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും. അവരുടെ സാമ്പത്തിക നില ശക്തിപ്പെടുത്തും.

3. നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അവതരിപ്പിച്ചതുപോലെ കാര്‍ഷിക ഗവേഷണത്തിന്റെ സമഗ്ര അവലോകനം ആവശ്യമാണ്. നിലവില്‍ സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ക്കൊപ്പം ഈ രംഗത്തെ പരമോന്നത കേന്ദ്രമായ ഐസിഎആറും അനുബന്ധ സ്ഥാപനങ്ങളുമാണ് കാര്‍ഷിക ഗവേഷണത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്. യഥാര്‍ത്ഥ ഗവേഷണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ സാധ്യത പരിമിതമായതിനാല്‍ ഈ ആധിപത്യം പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. ‘ഗവേഷണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഇല്ലെങ്കില്‍ ഈ സേവനങ്ങളും സ്വകാര്യമേഖലയും തമ്മിലെ ബന്ധം അപര്യാപ്തമാണ’ന്ന് ഒരു ദശകം മുന്‍പ് ലോകബാങ്ക് അഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍, ചലഞ്ച്-ബേസ്ഡ് റിവാര്‍ഡ് സിസ്റ്റത്തിലൂടെ സ്വകാര്യ മേഖലയെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്തുന്നത് കാര്‍ഷിക ഗവേഷണ-വികസനത്തില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. പ്രധാന ഭക്ഷ്യ ഉല്‍പ്പാദകരായിരുന്നിട്ടും, കാര്‍ഷിക ജിഡിപിയില്‍ കാര്‍ഷിക ഗവേഷണ-വികസന രംഗത്തെ നിക്ഷേപത്തിന്റെ കാര്യത്തില്‍ 4-ാം സ്ഥാനത്താണ്. കാര്‍ഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ബജറ്റ് വ്യവസ്ഥകള്‍ കൂടുതല്‍ ഉയര്‍ന്നതാകണമായിരുന്നു. കര്‍ഷകര്‍ നേരിടുന്ന ദൈനംദിന വെല്ലുവിളികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും പ്രായോഗിക പരിഹാരം നല്‍കുന്നതിനും ജിഎസ്ടി കൗണ്‍സിലിന്റെ മാതൃകയില്‍ ഒരു സ്വതന്ത്ര കേന്ദ്ര സംഘടനയോ സംവിധാനമോ (കാര്‍ഷിക വികസന കൗണ്‍സില്‍) സ്ഥാപിക്കേണ്ടത് നിര്‍ണായകമാണ്.

4. കൃഷിയിലെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് വിഭവശേഷി കൂട്ടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കൃഷിയോഗ്യമായ 45ശതമാനം ഭൂമിയില്‍ ഉപയോഗിക്കുന്ന ഏകദേശം 84 ശതമാനം ജലത്തില്‍ 80 ശതമാനത്തിലധികവും ഉപയോഗിക്കുന്നത് ഏറ്റവും കൂടുതല്‍ ജലം ആവശ്യമുള്ള മൂന്ന് വിളകളായ കരിമ്പും അരിയും ഗോതമ്പുമാണ്. കഴിഞ്ഞ ദശകത്തില്‍ ചൈന, അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിച്ചു. ഉല്‍പ്പാദനക്ഷമതയിലെ നേട്ടത്തിന്റെ ഫലമായുണ്ടാകുന്ന അധികവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഫലപ്രദമായി ക്രമീകരിക്കേണ്ടതും നിര്‍ണായകമാണ്. കാലാവസ്ഥാ ദൗര്‍ബല്യത്തിന്റെയും തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും പശ്ചാത്തലത്തില്‍ വിളവ് വര്‍ധിപ്പിക്കുന്നതിനൊപ്പം ഭക്ഷ്യ-പോഷക സുരക്ഷ ഉറപ്പാക്കാന്‍ കാലാവസ്ഥാ പ്രതിരോധ വിള ഇനങ്ങള്‍ വികസിപ്പിക്കേണ്ടതും പ്രയോഗിക്കേണ്ടതും അനിവാര്യമാണ്. കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ ചട്ടക്കൂടിനനുസൃതമായുള്ള കാലാവസ്ഥാ പ്രതിരോധ ക്ലസ്റ്റര്‍ സമീപനം ഇത്തരം വിളകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാനമാണ്. കൂടാതെ, 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ 11 ഉം കൃഷിയുടെയും അനുബന്ധ മേഖലകളുടെയും പ്രകടനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വിള ഉല്‍പ്പാദനക്ഷമതയിലെ സുസ്ഥിര വര്‍ധനയും പ്രധാനമാണ്.

5. ബജറ്റിലെ നിര്‍ദിഷ്ട ബയോ-ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍ കാര്‍ഷിക മേഖലയില്‍ ജൈവസാമഗ്രികളുടെ ഉപയോഗം ഗണ്യമായി വര്‍ധിപ്പിക്കുകയും അതുവഴി മറ്റ് സാമഗ്രികള്‍ക്ക് സബ്സിഡികളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്യുന്നു. ഭൂമിയുടെ പുനഃസ്ഥാപനം, അവബോധം സൃഷ്ടിക്കല്‍, പോഷണം, അഭിവൃദ്ധി എന്നിവ ലക്ഷ്യമിടുന്ന ജങജഞഅചഅങ പദ്ധതി കാര്‍ഷികരംഗത്തെ രാസവസ്തുക്കളുടെ ഉപയോഗം കുറയ്‌ക്കുന്നതിന് സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നു.

6. 2023-24 ലെ ഭക്ഷ്യ വിലപ്പെരുപ്പത്തിന്റെ മൂന്നിലൊന്നും 29.3 ശതമാനം വില വര്‍ധിച്ച പച്ചക്കറികളാണെന്നത് ശ്രദ്ധേയമാണ്. പച്ചക്കറി വിലയിലെ സമീപകാല വര്‍ധനയുടെ പശ്ചാത്തലത്തില്‍ പച്ചക്കറി വിതരണ ശൃംഖലയുടെ പ്രോത്സാഹനവും പ്രധാന ഉല്‍പ്പാദന-ഉപഭോഗ കേന്ദ്രങ്ങള്‍ കണ്ടെത്തലും നിര്‍ണായകമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഈ സമീപനം ഉപഭോക്താക്കളുടെ വരുമാനലാഭം വര്‍ധിപ്പിക്കുന്നതിനൊപ്പം ഉപഭോക്തൃ വരുമാനത്തിലെ ഉല്‍പാദകവിഹിതവും വര്‍ധിപ്പിക്കുന്നു. കാര്‍ഷികോല്‍പന്ന മൂല്യ ശൃംഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗ്രാമീണ സംരംഭങ്ങള്‍ക്കും മാത്രമായി ബജറ്റില്‍ 62.5 കോടി രൂപയുടെ മൂലധന സഹായ നടപടികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതും നിര്‍ണായക ചുവടുവയ്‌പ്പാണ്.

കൂട്ടിച്ചേര്‍ക്കേണ്ട കണ്ണികള്‍

1. കാര്‍ഷികരംഗത്തെയും അനുബന്ധ മേഖലകളിലെയും കാര്യമായ പരിവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ ചെറുകിട-നാമമാത്ര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. പരമ്പരാഗത വിളകളില്‍ നിന്നു മാറി, മൂല്യവര്‍ധിത പഴങ്ങള്‍, പച്ചക്കറികള്‍, അനുബന്ധ സംരംഭങ്ങള്‍ തുടങ്ങിയവയിലേക്കുള്ള വൈവിധ്യവല്‍ക്കരണത്തിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാവും. ഇതുവഴി സമീപഭാവിയില്‍ ഉല്പന്നങ്ങളുടെ ആവശ്യകത വീണ്ടും വര്‍ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കാനും കഴിയുമെന്നതിനാല്‍ അത്തരം നടപടികള്‍ വേണം.

2. വിള ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് നിലവില്‍ സ്വീകരിച്ചുവരുന്ന പിന്തുണാ നടപടികള്‍ കാര്‍ഷിക രംഗത്തെ വിഭവങ്ങളെ തുടര്‍ച്ചയായി ചൂഷണം ചെയ്യുകയും കാലാവസ്ഥാ ദൗര്‍ബല്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, കാര്‍ഷിക-കാലാവസ്ഥ മേഖലകള്‍, പ്രാദേശിക വിള ആസൂത്രണം എന്നീ ആശയങ്ങള്‍ പുനഃപരിശോധിക്കേണ്ടത് നിര്‍ണായകമാണ്. വ്യത്യസ്ത മേഖലകളിലെ ഉല്‍പാദന രീതികളെയും സമ്പ്രദായങ്ങളെയും സ്വാധീനിക്കാനും സമന്വയിപ്പിക്കാനും ഈ സമീപനത്തിലൂടെ സാധിക്കും.

3. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ വിപണി പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്. സംസ്ഥാനങ്ങളിലെ കാര്‍ഷിക വിപണന സംവിധാനം നവീകരിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 15-ാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. അതിനാല്‍, വിപണി നവീകരണ ശ്രമങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെ വിലയിരുത്തുന്നതിനുള്ള സൂചകങ്ങളും നിരീക്ഷണ ചട്ടക്കൂടും വികസിപ്പിക്കേണ്ടതുണ്ട്. ഇത് കാര്‍ഷിക വിപണനത്തിനായുള്ള സംയോജിത പദ്ധതിയുടെ ഭാഗമായ കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ടില്‍ ഉള്‍പ്പെടുത്തണം.

(കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയത്തിന് കീഴിലെ കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിലെ ഉദ്യോഗസ്ഥനാണ് ലേഖകന്‍)

Tags: agriculture sectorregenerationNaveen.P. Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കര്‍ഷകര്‍ക്ക് അനുഗ്രഹമായി കാര്‍ഷിക മേഖലയിലെ പുതിയ ജിഎസ്ടി നിരക്കുകള്‍

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരുക്കിയ സ്റ്റാളില്‍ അനന്തപുരി 5000 എന്ന കൃഷി സംരംഭക യജ്ഞത്തില്‍ നിന്ന്‌
Kerala

അനന്തപുരി 5000; കേന്ദ്ര പദ്ധതികള്‍ കര്‍ഷകരില്‍ നേരിട്ട് എത്തിക്കുന്ന വിപ്ലവം

Article

ആലുവ-മൂന്നാര്‍ റോഡ്: പുനരുജ്ജീവനവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും

തോട്ടപ്പള്ളിയിലെ അനധികൃത നിലംനികത്ത്‌
Alappuzha

അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ വന്‍നിലംനികത്ത്; കാഴ്ചക്കാരായി വില്ലേജ് അധികൃതര്‍

India

രാജ്യത്ത് 29,500ലധികം രജിസ്റ്റര്‍ ചെയ്ത ഡ്രോണുകള്‍; പട്ടികയില്‍ ഒന്നാമത് ദല്‍ഹി, തൊട്ടുപിന്നില്‍ തമിഴ്‌നാടും മഹാരാഷ്‌ട്രയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.