കൊച്ചി: എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് പിന്‍വലിച്ചു. ഹൈക്കോടതി ഈ കേസിന്റെ നടപടികള്‍ സ്റ്റേ ചെയ്ത ഉത്തരവ് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് പിന്‍വലിച്ചത്.
ജി സുകുമാരന്‍ നായര്‍ക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമായിരുന്നു അറസ്റ്റ് വാറണ്ട് . കമ്പനി നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കമ്പനി നിയമങ്ങള്‍ പാലിച്ചല്ല എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയിലായിരുന്നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വൈക്കം താലൂക്ക് എന്‍എസ് എസ് യൂണിയന്‍ മുന്‍ പ്രസിഡന്റും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. വിനോദ് കുമാറാണ് പരാതി നല്‍കിയത്. പല തവണ നോട്ടീസ് അയച്ചിട്ടും സുകുമാരന്‍ നായര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
















