Education

നീറ്റ്-യുജി 2024: എംസിസി കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ തുടങ്ങി

Published by

വെബ്‌സൈറ്റ് www.mcc.admissions.nic.in

ദേശീയലതലത്തില്‍ എംബിബിഎസ്/ബിഡിഎസ്/ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ തുടങ്ങി. ഒന്നാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിന് ഫീസ് പേയ്‌മെന്റ്, ചോയിസ് ഫില്ലിങ്/ലോക്കിങ് നടപടികള്‍ ആഗസ്ത് 20നകം പൂര്‍ത്തിയാക്കണം. ആദ്യ അലോട്ട്‌മെന്റ് ആഗസ്ത് 23 ന് പ്രസിദ്ധീകരിക്കും.

കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള മെഡിക്കല്‍ കൗണ്‍സലിങ് കമ്മറ്റിയാണ് (എംസിസി) ഓണ്‍ലൈന്‍ കൗണ്‍സലിങ്, സീറ്റ് അലോട്ട്‌മെന്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 15 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട സീറ്റുകളിലേക്കും എയിംസുകള്‍, ജിപ്‌മെര്‍, കേന്ദ്ര സര്‍വ്വകലാശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങളിലേക്കുമാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും www.mcc.nic.in-സന്ദര്‍ശിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by