ന്യൂഡല്‍ഹി: സംസ്ഥാന സര്‍വകലാശാലകള്‍ പൊതു റാങ്കിങ്ങില്‍ ഏറെ പിന്നിലാകുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കിന്റെ നിരീക്ഷണം. ഇതേതുടര്‍ന്ന് സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകള്‍ക്ക് കൂടുതല്‍ മികവു നല്‍കുകയെന്ന ലക്ഷ്യത്തോടെ റാങ്കിംഗ് പരിഷ്കരിച്ചു. ഇന്‍സ്റ്റിറ്റിയൂഷണല്‍
റാങ്കിംഗ് ഫ്രെയിം വര്‍ക്കില്‍ അധ്യാപനനിലവാരം, പ്ലേസ്മെന്റ്, അടിസ്ഥാന സൗകര്യം, ലൈബ്രറി സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാപനങ്ങള്‍ നല്കുന്ന വിവരങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സൂക്ഷ്മമായി വിശകലനം നടത്തിയാണ് മികവു നിശ്ചയിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗില്‍ 50 സര്‍വകലാശാലകള്‍ മാത്രമാണ് ഇക്കുറി ഉള്‍പ്പെട്ടത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍വകലാശാലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാനദണ്ഡങ്ങളില്‍ പല ഇളവുകളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: