സ്വാതന്ത്ര്യം നേടുന്ന നാളുകളില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയെക്കുറിച്ച് പ്രചരിപ്പിച്ചത് പട്ടിണിയുടെ നാട് എന്ന ചിത്രമാണ്. വിശപ്പിന്റെയും ദാരിദ്യത്തിന്റെയും നാട്. ഇന്ത്യയെ പാമ്പാട്ടികളുടെ നാടായും അവര്‍ കണ്ടു. അതിനര്‍ത്ഥം ഇന്ത്യ അന്ധവിശ്വാസങ്ങളുടെ നാടാണെന്നതാണ്. അതുപോലെ കുഷ്ഠരോഗികളുടെ നാടാണ് ഇന്ത്യയെന്നും അവര്‍ പ്രചരിപ്പിച്ചു. ഈ ധാരണ പിന്നീടും നിരവധി ദശകങ്ങളായി തുടര്‍ന്നു പോന്നു.
എന്നാല്‍ പാശ്ചാത്യരാഷ്‌ട്രങ്ങള്‍ നിര്‍മ്മിച്ച ഇന്ത്യയെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. പകരം ഭാരതം എന്ന രാഷ്‌ട്രത്തിന്റെ ശക്തമായ മുഖം സൃഷ്ടിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഭാരതത്തെക്കുറിച്ചുള്ള ഈ സങ്കല്‍പങ്ങള്‍ മാറ്റിയെഴുതുമ്പോള്‍ നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. എല്ലാവര്‍ക്കും ക്ഷേമം, കരുത്തുറ്റ ദേശീയത, ഭാരതീയ സാംസ്കാരത്തിന്റെ വേരുകളിലേക്ക് മടക്കം- ഇത് മൂന്നുമാണ് മോദിയുടെ ഭരണ-രാഷ്‌ട്രീയ ലക്ഷ്യങ്ങളുടെ കാതല്‍.
വിദ്യാഭ്യാസ ചുറ്റിപ്പറ്റിയുള്ളതാണ് നെഹ്രുവിന്റെയും ഗാന്ധിജിയുടെയും രാഷ്‌ട്രീയം.പക്ഷെ അവര്‍ ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ തള്ളിക്കളഞ്ഞു. അതിനൊപ്പം അവര്‍ വിദ്യാഭ്യാസത്തിന്റെ താക്കോല്‍ ഇടത് രാഷ്‌ട്രീയബുദ്ധിജീവികള്‍ക്ക് പതിച്ചുനല്‍കി. എന്നാല്‍ മോദിയാകട്ടെ ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും തനിമയെയും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ആധുനിക വിദ്യാഭ്യാസത്തെയും സാങ്കേതികവിദ്യാമുന്നേറ്റത്തെയും പുല്‍കി.
1. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്
മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തിയ ഒന്നാണ് ഇന്ത്യയുടെ ഓഹരി വിപണി. നിരവധി സാധാരണനിക്ഷേപകരെ വരെ കോടിപതികളാക്കി മാറ്റുന്നതായിരുന്നു ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പ്. ഇതിന് കാരണം മോദി സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങളായിരുന്നു. ഇന്ത്യയുടെ പൊതുമേഖലാസ്ഥാപനങ്ങള്‍ വന്‍കുതിപ്പാണ് ഇക്കാലയളവില്‍ നേടിയത്. രാസവളം നിര്‍മ്മിക്കുന്ന എഫ് എസിടി പോലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍, ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് വേണ്ടി ഉപകരണങ്ങളും മറ്റും നിര്‍മ്മിക്കുന്ന ആര്‍വിഎന്‍എല്‍, ഐആര്‍എഫ് സി, ജൂപ്പിറ്റര്‍ വാഗണ്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ റെയില്‍വേയുടെ വികസനക്കുതിപ്പിനൊപ്പം വളര്‍ന്നു. അതുപോലെ പ്രതിരോധമേഖലയില്‍ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി വികസിപ്പിച്ചതോടെ പൊതുമേഖല സ്ഥാപനങ്ങളായ ബിഇഎല്‍, എച്ച് എഎല്‍ തുടങ്ങിയ കമ്പനികളും വളര്‍ന്നു. ഷിപ്പിംഗ് രംഗത്ത് അറ്റകുറ്റപ്പണികളും പുതിയ യുദ്ധക്കപ്പല്‍ നിര്‍മ്മാണവും വിദേശത്ത് നിന്നുള്ള ഓര്‍ഡറുകളും ഒഴുകിയെത്തിയതോടെ പൊതുമേഖല ഷിപ്പിംഗ് കമ്പനികളായ കൊച്ചിന്‍ ഷിപ് യാര്‍ഡ്, മസ് ഗോണ്‍ ഡോക്, ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയും വളര്‍ന്നു.അതുപോലെ ബാങ്കിംഗ് രംഗത്ത് കിട്ടാക്കടം കുറച്ചുകൊണ്ടുവരികയും ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്തതോടെ എസ് ബിഐ പോലുള്ള പൊതുമേഖലാ ബാങ്കുകളും വളര്‍ന്നു. മോദിയുടെ നയമാറ്റങ്ങളിലൂടെ വിവിധ മേഖലകളിലെ പൊതുമേഖലാ കമ്പനികള്‍ വളര്‍ന്നതോടെ ഇവയുടെ ഓഹരിവിലയും പതിന്മടങ്ങ് വര്‍ധിച്ചു. ഇത് ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് വലിയ ലാഭം നേടാനുള്ള അവസരമായി.
2. ഇന്ത്യ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണിന്ന്. നടപ്പുസാമ്പത്തിക വര്‍ഷം ലോകത്തിലെ വിവിധ ധനകാര്യ റേറ്റിംഗ് കമ്പനികളും സാമ്പത്തിക വിശകലന കമ്പനികളും ഇന്ത്യയുടെ ജിഡിപി ഏഴ് ശതമാനത്തില്‍ കൂടുതല്‍ വളരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവരെല്ലാം നേരത്തെ കണക്കുകൂട്ടിയിരുന്നതെല്ലാം തിരുത്തി അതിനേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ചാനിരക്കാണ് ഇന്ത്യയ്‌ക്കായി ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ലോകത്തിലെ വികസിത രാജ്യങ്ങളിലെ സമ്പദ്ഘടനകള്‍ പോലും കിതച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയുടെ ഈ കുതിപ്പെന്ന് ഓര്‍ക്കണം. ഇന്ത്യയുടെ ഈ ശോഭനമായ വളര്‍ച്ച വിദേശ ശക്തികളെ മുഴുവന്‍ അസൂയപ്പെടുത്തുന്നുണ്ട്.
3.ആഗോള കറന്‍സിയായി ഇന്ത്യന്‍ രൂപ
രൂപയെ അന്താരാഷ്‌ട്ര കറന്‍സിയായി മാറ്റുക എന്നത് പ്രധാനമന്ത്രി മോദിയുടെ എക്കാലത്തെയും സ്വപ്നമാണ്. ഡോളര്‍ പോലെ എവിടെയും കൊടുക്കാവുന്ന എവിടെയും സ്വീകരിക്കാവുന്ന ഒരു കറന്‍സിയായി രൂപയെ മാറ്റുക. വെല്ലുവിളിയാണ്. പക്ഷെ ആ വെല്ലുവിളിയില്‍ കുറെ ദൂരം ഇന്ത്യ മുന്നേറിക്കഴിഞ്ഞു. പക്ഷെ കടമ്പകളും വലുതാണ്. ഇന്ത്യയില്‍ ഒരു ഡസനോളം ബാങ്കുകള്‍ക്ക് 18 രാജ്യങ്ങളുമായി രൂപയില്‍ ഇടപാട് നടത്താന്‍ റിസര്‍വ്വ് ബാങ്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകളെല്ലാം വിദേശ ബാങ്കുകളുമായി ഇടപാടുകള്‍ നടത്താന്‍ വോസ്ട്രോ അക്കൗണ്ടുകള്‍ 2022ലേ ആരംഭിച്ചു കഴിഞ്ഞു. ഡോളറിന് ബദല്‍ ആയി രൂപ എന്ന ആശയത്തിന് മോദിയെ പ്രേരിപ്പിച്ചത് യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്‌ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴാണ്. ഡോളറിനെ യുഎസ് ഉപരോധ ആയുധമാക്കി. ഇത് രൂപയെ അന്താരാഷ്‌ട്ര കറന്‍സിയാക്കാനുള്ള സുവര്‍ണ്ണാവസരമായി മോദി കണ്ടു. കാരണം ഇന്ത്യയ്‌ക്ക് റഷ്യയില്‍ നിന്നും വില കുറവില്‍ അസംസ്കൃത എണ്ണയും മറ്റ് ചരക്കുകളും വാങ്ങാന്‍ ഡോളര്‍ ഉപയോഗിക്കാന്‍ കഴിയില്ല. അവിടെ രൂപ ഉപയോഗിക്കാനായാല്‍ അത് വലിയ ഉപകാരമായി. അതുവഴി രൂപയെ ശക്തമായ ഒരു കറന്‍സിയാക്കി മാറ്റാനും കഴിയും. എന്നാല്‍ ഈ ശ്രമം പൂര്‍ണ്ണമായും വിജയിച്ചില്ല.
4. ഒരു കവിളത്തടിച്ചാല്‍ മറു കവിള്‍ കാട്ടിക്കൊടുക്കുന്ന ഇന്ത്യയല്ലിത്
ഗാന്ധിജിയുടെ സ്വയം പര്യാപ്ത ഗ്രാമം പോലുള്ള പല ദര്‍ശനങ്ങളെയും മോദി പിന്തുണയ്‌ക്കുമ്പോള്‍ പോലും ഒരു കവിളത്തടിച്ചാല്‍ മറ്റേ കവിള്‍ കാട്ടിക്കൊടുക്കുന്ന അഹിംസാമാര്‍ഗ്ഗം പുതിയ ഭാരതത്തിന്റെ വഴിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ചിന്തിക്കുന്നു. ചുറ്റുപാടും നിറഞ്ഞാടുന്ന ശത്രുക്കളുടെ മുന്‍പില്‍ താണുകേണു വഴങ്ങുന്ന ഭാരതമല്ല, അനിതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഭാരതമാണ് കരണീയം എന്ന് പുതിയ മോദി സര്‍ക്കാര്‍ കരുതുന്നു. ഇന്ത്യയെ ശക്തമായ ഭാരതമാക്കി വളര്‍ത്തിയെടുക്കാന്‍ ലോകത്തിലെ ആദ്യ മൂന്ന് സാമ്പത്തിക ശക്തിയായി വളര്‍ത്താന്‍ വിനീതവിധേയത്വമല്ല വേണ്ടത് ചാണക്യതന്ത്രങ്ങളാണെന്ന് തന്നെ മോദി കരുതുന്നു.
അഹിംസയാകാം അത് അര്‍ഹിക്കുന്നവര്‍ക്ക് മാത്രം. പക്ഷെ ഇന്ത്യയെ ഏഷ്യയിലെ ശക്തമായ രാഷ്‌ട്രമാക്കി നിലനിര്‍ത്തുവാന്‍ അഹിംസ കൊണ്ട് മാത്രമാവില്ല. ശക്തമായ നിലപാടുകളിലൂടെ നയങ്ങള്‍ വ്യക്തമാക്കുകയാണ് കാലത്തിന്റെ ആവശ്യം. ഇന്ത്യയുടെ ശത്രുക്കള്‍ ചൈനയും പാകിസ്ഥാനും ആണ്. ചിലപ്പോഴൊക്കെ യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്‌ട്രങ്ങള്‍. ഇവരുമായി ഇടിച്ച് നിന്ന് വേണം ഇന്ത്യയെ ലോകശക്തിയാക്കി മാറ്റാന്‍.അതുകൊണ്ട് തന്നെ കരുത്തുറ്റ പ്രതിരോധം ഇന്ത്യയ്‌ക്ക് അത്യന്താപേക്ഷിതമാണെന്ന് ബിജെപി സര്‍ക്കാര്‍ കരുതുന്നു.
5. പുല്‍വാമ, ബാലക്കോട്ട്, ഉറി, ഗല്‍വാന്‍ താഴ്വര…
അതുകൊണ്ടാണ് 2019ല്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 46 ഇന്ത്യന്‍ പട്ടാളക്കാരെ ബോംബാക്രമണത്തില്‍ വധിച്ചപ്പോള്‍ ഉടനെ ഇന്ത്യ പാകിസ്ഥാനിലെ ബാലകോട്ടില്‍ ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന കേന്ദ്രമാണ് ബാലക്കോട്ടിലുള്ളത്. രായ്‌ക്കുരാമാനം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ബാലകോട്ടില്‍ ബോംബാക്രമണം നടത്തുകയായിരുന്നു. ഇത് പുതിയ ഇന്ത്യയുടെ വരവറിയുക്കുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം പൈലറ്റുകള്‍ക്കോ യുദ്ധവിമാനങ്ങള്‍ക്കോ ഒരു കേടുപാടും വരാതെ എല്ലാം ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്തു എന്നത് ഇന്ത്യയുടെ വ്യോമാക്രമണ ശേഷിയുടെ കരുത്താണ് വിളിച്ചോതുന്നത്.
2016ലെ ഉറി ആക്രമണം: പാകിസ്ഥാനിലെ തീവ്രവാദി സംഘടനയായ ജെയ്ഷ് എ മൊഹമ്മദ് ജമ്മു കശ്മീരിലെ ഉറിയിലുള്ള സൈനിക ക്യാമ്പിന് നേരെ നടത്തിയ ആക്രമണം. 2016 സെപ്തംബറിലായിരുന്നു ഉറി ആക്രമണം. ഇന്ത്യന്‍ കരസേനയുടെ ബ്രിഗേഡ് ആസ്ഥാനത്തിന് നേരെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 19 ഇന്ത്യന്‍ പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. 19 മുതല്‍ 30 പട്ടാളക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കശ്മീരില്‍ പാകിസ്ഥാന്‍ തീവ്രവാദികളുടെ ആക്രമണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന് പിന്നാലെയായിരുന്നു ഉറിയിലെ ആക്രമണം. പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രം ആക്രമിച്ചതിന് പിന്നാലെയായിരുന്നു ഉറിയിലെ ആക്രമണം. എന്തായാലും ചരിത്രത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ഒരു കവിളത്തടിച്ചാല്‍ മറ്റേ കവിളും കാട്ടിക്കൊടുക്കുക എന്ന ഗാന്ധിയന്‍ തത്വത്തില്‍ നിന്നുള്ള വ്യതിചലനമായിരുന്നു ഇന്ത്യ നടത്തിയത്. സെപ്തംബര്‍ 28.29 തീയതികളില്‍ ഇന്ത്യ-പാക് നിയന്ത്രണ രേഖ ഭേദിച്ച് ഇന്ത്യ പാകിസ്ഥാന് നേരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. പാകിസ്ഥാനെ ഞെട്ടിപ്പിച്ച നീക്കമായിരുന്നു ഇന്ത്യയുടേത്. ഇന്ത്യയെ തൊട്ടാല്‍ തിരിച്ചടിക്കും എന്ന പാഠം ആദ്യമായി പാകിസ്ഥാന് കിട്ടി.
6. ഗാല്‍വാന്‍ താഴ്വരയില്‍
2022ല്‍ ഹിമാലയില്‍ അതിര്‍ത്തിയില്‍ നടന്ന ഇന്ത്യ-ചൈന പട്ടാളക്കാര്‍ തമ്മിലുള്ള മല്‍പ്പിടിത്തവും വടിയും കല്ലും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലും അന്താരാഷ്‌ട്ര തലത്തില്‍ ഞെട്ടലുണ്ടാക്കിയ മറ്റൊരു സംഭവമാണ്. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായി സിഎന്‍എന്‍ ഏറെ പ്രാധാന്യത്തോടെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യയുടെ കരുത്തിന്റെ വിളംബരമായി മാറിയ മറ്റൊരു സംഭവമാണ്. അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയ്‌ക്കടുത്തുവെച്ചായിരുന്നു ഈ ഏറ്റുമുട്ടല്‍. 2021 സെപ്തംബര്‍ 28നായിരുന്നു ഇത് സംഭവിച്ചത്. അതിര്‍ത്തിതര്‍ക്കം രൂക്ഷമായതിനാല്‍ കമ്പിവേലിക്കിരുവശവും ഇന്ത്യന്‍ പട്ടാളക്കാരും ചൈനീസ് പട്ടാളക്കാരും നിലയുറപ്പിച്ചിരുന്നു. ചൈനീസ് പട്ടാളക്കാര്‍ മരവടിയും ഇരുമ്പുപൈപ്പുകളുമായി കമ്പിലേക്കടുത്തേക്ക് നീങ്ങി. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഇരച്ചുവന്ന ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യ അതിര്‍ത്തി സൂചിപ്പിച്ച് കെട്ടിയ കമ്പിവേലി തകര്‍ത്ത് എത്തിയതോടെ ഇന്ത്യന്‍ പട്ടാളക്കാര്‍ മുന്നോട്ടാഞ്ഞ് ചൈനീസ് പട്ടാളക്കാരെ ആക്രമിച്ചു. വടികൊണ്ട് തന്നെ. അതോടെ ചൈനീസ് പട്ടാളക്കാര്‍ അവരുടെ അതിര്‍ത്തിയെ സൂചിപ്പിച്ച് കെട്ടിയിരുന്ന ഉയരം കുറഞ്ഞ മതില്‍ ചാടിക്കടന്ന് തിരിച്ചോടിക്കളഞ്ഞു. ഇന്ത്യന്‍ പട്ടാളക്കാരുടെ ഒരു വിജയം തന്നെയായിരുന്നു അത്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ 3379 കിലോമീറ്റര്‍ ദൂരമുള്ള അതിര്‍ത്തിയെക്കുറിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. മോദിയുടെ സൈന്യം ഒരിഞ്ച് പോലും ചൈനയ്‌ക്ക് വിട്ട് കൊടുക്കാന്‍ തയ്യാറല്ല.
2020 ജൂണില്‍ ഗാല്‍വന്‍ താഴ് വരയില്‍ ചൈനീസ്-ഇന്ത്യന്‍ പട്ടാളക്കാര്‍ ഏറ്റുമുട്ടി. ഇതില്‍ ഏകദേശം 20 മുതല്‍ 35 ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ സൈനികരുടെ അടിയേറ്റ് കൊല്ലപ്പെട്ടു. പിന്നീട് 42 ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത പുറത്തുവന്നു. ഏകദേശം 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു കണക്ക്. ഇരുട്ടില്‍ പൂജ്യം ഡിഗ്രിയേക്കാള്‍ തണുത്തുറഞ്ഞു കിടക്കുന്ന ഗാല്‍വന്‍ നദിയ്‌ക്ക് കുറുകെ നീങ്ങുകയായിരുന്ന ചൈനീസ് പട്ടാളക്കാരെ ഇന്ത്യന്‍ പട്ടാളം എതിര്‍ക്കുകയായിരുന്നു. ജൂനിയര്‍ സെര്‍ജന്‍റ് വാങ്ങ് ഉള്‍പ്പെടെ 38 ചൈനീസ് പട്ടാളക്കാര്‍ ആണ് അന്ന് കൊല്ലപ്പെട്ടതെന്ന് ചൈനയിലെ സമൂഹമാധ്യമമായ വെയ്ബോയില്‍ പല ചൈനീസ് വായനക്കാരും പങ്കുവെച്ച കുറിപ്പുകള്‍ പറയുന്നു. ഇന്ത്യന്‍ സൈന്യവുമായുള്ള ഉന്തിലും തള്ളിലും പെട്ട് പല ചൈനീസ് പട്ടാളക്കാരും ആയുധത്തോടെ തണുത്തുറഞ്ഞ നദിയിലേക്ക് വീണ് മരിക്കുകയായിരുന്നു. 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിന് ശേഷം ഏറ്റവും രൂക്ഷമായ യുദ്ധമാണ് ഗാല്‍വന്‍ താഴ്വരയില്‍ ഉണ്ടായതെന്നും ഈ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ പ്രതിരോധ സേന റിപ്പോര്‍ട്ട് ചെയ്തു. വര്‍ധിതവീര്യമുള്ള ഇന്ത്യന്‍ പട്ടാളക്കാരുടെ ചിത്രമാണ് ഇതെല്ലാം കാണിച്ച് തരുന്നത്.
ഇതിന് ഒരു അറുതി വരുത്താന്‍ പല വിധ ആരോപണങ്ങളും ഉയര്‍ത്തി വിദേശശക്തികള്‍ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കുറെ വര്‍ഷങ്ങളായി പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടി വന്നതിനാല്‍ നിരാശരായ ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രസ്ഥാനവും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചൈന, അമേരിക്കയിലെ ചില ഗൂഢസംഘങ്ങള്‍ എന്നിവരുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുകയാണ്.
7. സബ്കാസാത്, സബ്കാ വികാസ്- ഗാന്ധിയുടെ മാര്‍ഗ്ഗം
സബ്കാസാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം) എന്ന മുദ്രാവാക്യത്തിലൂടെ എല്ലാവരുടെയും അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള ഭരണമാണ് മോദി ലക്ഷ്യമിടുന്നത്. അന്ത്യോദയ അഥവ സേവനങ്ങളും പദ്ധതികളും സമൂഹത്തിലെ അവസാനത്തെ വ്യക്തിക്കും എത്തിച്ച് കൊടുക്കുക എന്നതും മോദിയുടെ ലക്ഷ്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ റെക്കോർഡ് വേഗത്തിലാണ് ദാരിദ്ര്യം ഇല്ലാതാക്കുന്നതെന്ന് പ്രമുഖ അന്താരാഷ്‌ട്ര ഏജൻസികൾ പോലും അഭിപ്രായപ്പെടുന്നു. നീതി ആയോഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഏകദേശം 25 കോടി പേർ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നാണ് കണക്ക്.
ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ നാടാണ് ഇന്ത്യ. 50 കോടിയിലധികം ഇന്ത്യക്കാരെ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരത് ദരിദ്രർക്കും പുതുമദ്ധ്യവർഗ്ഗത്തിനും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ പരിരക്ഷ നൽകുന്നു.
സാമ്പത്തിക പുറന്തള്ളൽ ദരിദ്രർക്ക് നാശമാണെന്ന് മനസ്സിലാക്കി, ഓരോ ഇന്ത്യക്കാരനും ബാങ്ക് അക്കൗണ്ട് തുറക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ജനധനയോജനയ്‌ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു. ഇപ്പോൾ 51.04 കോടി ജൻധൻ അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ഈ അക്കൗണ്ടുകൾ ബാങ്കിങ് സൗകര്യം നൽകുക മാത്രമല്ല, ശാക്തീകരണത്തിന്റെ മറ്റ് വഴികൾ തുറക്കുകയും ചെയ്തു. ജൻധനിൽ നിന്ന് വീണ്ടും മുന്നോട്ട് നീങ്ങി, ജാം ത്രിത്വം (ജൻധൻ- ആധാർ-മൊബൈൽ) മധ്യസ്ഥരെ ഉന്മൂലനം ചെയ്യുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യതയും വേഗതയും ഉറപ്പാക്കുകയും ചെയ്തു. ഇതനുസരിച്ച് കര്‍ഷകര്‍ക്കുള്ള സൗജന്യ സാമ്പത്തിക സഹായം അതിവേഗത്തിലാണ് അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് എത്തിക്കുന്നത്.
2016-ൽ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന പാവപ്പെട്ടവർക്ക് സൗജന്യ പാചക വാതക കണക്ഷനുകൾ നൽകി. 10 കോടിയിലധികം ഗുണഭോക്താക്കൾക്ക് പുക രഹിത അടുക്കളകൾ നൽകുന്നതിൽ ഇത് ഒരു പ്രധാന വിപ്ലവമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്ത 18,000 ഗ്രാമങ്ങൾ വൈദ്യുതീകരിച്ചു.ഒരു ഇന്ത്യക്കാരനും ഭവനരഹിതരാകരുതെന്ന തന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ മോദി പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ 2014-നും 2024-നും ഇടയിൽ 4.2 കോടിയിലധികം വീടുകൾ അനുവദിച്ചു.
2019ലെ ഇടക്കാല ബജറ്റിൽ കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എന്ന പേരിൽ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. ഏകദേശം മൂന്നാഴ്‌ചയ്‌ക്കുള്ളിൽ, 2019 ഫെബ്രുവരി 24-ന്, ഈ പദ്ധതി തുടങ്ങി. അതിനുശേഷം തവണകൾ പതിവായി നൽകിപ്പോന്നു. പ്രധാനമന്ത്രി മോദിയുടെ രണ്ടാം വട്ടത്തിലെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ, പിഎം കിസാൻ ആനുകൂല്യങ്ങൾ എല്ലാ കർഷകർക്കും നൽകാനും നേരത്തെ ഉണ്ടായിരുന്ന 5 ഏക്കർ പരിധി ഒഴിവാക്കാനും തീരുമാനിച്ചു. 2024 ജൂൺ വരെ, പ്രധാനമന്ത്രി-കിസാൻ പദ്ധതിയുടെ ഭാഗമായി കോടികള്‍ നല്‍കി. 17-ാം ഗഡു മാത്രം 9.2 കോടിയിലധികം കർഷകർക്ക് 20,000 കോടി രൂപയിലധികം നല്‍കി.
2014 ഒക്‌ടോബർ 2, മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തിൽ, പ്രധാനമന്ത്രി രാജ്യത്തുടനീളം ശുചിത്വത്തിനായുള്ള ബഹുജന പ്രസ്ഥാനമായ ‘സ്വച്ഛ് ഭാരത് മിഷൻ’ ആരംഭിച്ചു. പ്രസ്ഥാനത്തിന്റെ വ്യാപ്തിയും സ്വാധീനവും ചരിത്രപരമാണ്. ശുചിത്വ കവറേജ് 2014-ൽ 38% ആയിരുന്നത് 2019-ൽ 100% ആയി ഉയർന്നു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തുറസ്സായ ഇടങ്ങളിലെ മലമൂത്രവിസർജന മുക്തമായി (ഒഡിഎഫ്) പ്രഖ്യാപിച്ചു.
8. അടിസ്ഥാന സൗകര്യവികസനങ്ങള്‍
ഗതാഗതം പരിവർത്തനത്തിലേക്കുള്ള ഒരു പ്രധാന മാർഗമാണെന്ന് ശ്രീ മോദി വിശ്വസിക്കുന്നു. അതുകൊണ്ടാണ്, കൂടുതൽ ഹൈവേകൾ, റെയിൽവേകൾ, ഐ-വേകൾ, ജലപാതകൾ എന്നിങ്ങനെ അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് പ്രവർത്തിക്കുന്നത്. ഉഡാൻ (ഉഡേ ദേശ് കാ ആം നാഗ്രിക്) പദ്ധതി വ്യോമയാന മേഖലയെ കൂടുതൽ ജനസൗഹൃദമാക്കുകയും ഗതാഗതം വർധിപ്പിക്കുകയും ചെയ്തു.
ഇന്ത്യയെ ഒരു അന്താരാഷ്‌ട്ര ഉൽപ്പാദന ശക്തികേന്ദ്രമാക്കി മാറ്റാനുള്ള ‘മേക്ക് ഇൻ ഇന്ത്യ ഇൻ ഇന്ത്യ’ പദ്ധതിക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു. ഈ പരിശ്രമം വിപ്ലവകരമായ ഫലങ്ങളിലേക്ക് നയിച്ചു. 2014ൽ 142-ൽ നിന്ന് 2019-ൽ 63-ലേക്ക് റാങ്കിംഗ് മെച്ചപ്പെടുത്തി ‘ബിസിനസ്സ് ചെയ്യാനുള്ള എളുപ്പ’ത്തിൽ ഇന്ത്യ ഗണ്യമായ മുന്നേറ്റം നടത്തി. ഒരു രാജ്യം ഒറ്റ നികുതി എന്ന സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് 2017-ലെ പാർലമെൻ്റ് യോഗത്തിൽ ഇന്ത്യാ ഗവൺമെൻ്റ് ജി.എസ്.ടി. നടപ്പിലാക്കി.
ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിനും സംസ്കാരത്തിനും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സർദാർ പട്ടേലിനുള്ള ഉചിതമായ ആദരാഞ്ജലിയായ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി ഇന്ത്യയിലാണ്. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന സത്ത ഉൾക്കൊണ്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള കാർഷികോപകരണങ്ങളും മണ്ണും ഉപയോഗിച്ച ഒരു പ്രത്യേക ബഹുജന പ്രസ്ഥാനത്തിലൂടെയാണ് ഈ പ്രതിമ നിർമ്മിച്ചത്.
9. ഹരിതോര്‍ജ്ജത്തിന്റെ വഴി
പാരിസ്ഥിതിക കാര്യങ്ങളിൽ പ്രധാനമന്ത്രി മോദിക്ക് താല്‍പര്യങ്ങളേറെയാണ്. വൃത്തിയുള്ള ഹരിത ഭൂമി സൃഷ്ടിക്കാൻ ഒത്തുപ്രവർത്തിക്കണമെന്നത് മോദി നിരന്തരം ഉയര്‍ത്തുന്ന ആവശ്യമാണ്. 2018-ൽ, ഒരു മികച്ച ഗ്രഹത്തിനായി സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിനുള്ള നൂതനമായ ശ്രമമായ ഇൻ്റർനാഷണൽ സോളാർ അലയൻസിന്റെ രൂപീകരണത്തിനായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള രാഷ്‌ട്രത്തലവന്മാർ ഇന്ത്യയിലെത്തി.കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും ഹൈഡ്രജനില്‍ നിന്നുമുള്ള പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം തന്നെയാണ് നമ്മുടെ ഭൂമിയേയും രാജ്യത്തെയും നിലനിര്‍ത്താനുള്ള പോംവഴി എന്ന രീതിയില്‍ മുന്നേറുകയാണ് ബിജെപി സര്‍ക്കാര്‍. ഹരിതോര്‍ജ്ജമാണ് ലോകത്തിന്റെയും ഇന്ത്യയുടെയും ഭാവി എന്നതിനാല്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഒരു പ്രത്യേകമന്ത്രിയെ തന്നെ ചമുതലപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം 500 ജിഗാവാട്ട് ഊര്‍ജ്ജം പുരനുപയോഗമേഖലയില്‍ നിന്നും സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി നീക്കിവെച്ചിരിക്കുന്നത് ഏകദേശം 30 ലക്ഷം കോടി രൂപയാണ്. ഒരു കോടി ഇന്ത്യന്‍ ഭവനങ്ങള്‍ക്ക് സൗരോജ്ജമേല്‍ക്കൂര സ്ഥാപിക്കാനുള്ള മോദിയുടെ പദ്ധതി ഈ വഴിയിലെ വന്‍ചുവടുവെയ്‌പാണ്.
ഇന്ത്യയുടെ വെല്ലുവിളികള്‍:
1. രാഹുല്‍ ഗാന്ധി എന്ന ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷനേതാവ്
അന്താരാഷ്‌ട്ര ഗൂഢാലോചന നടത്തുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. 10വര്‍ഷത്തിലധികമായി മോദിയുടെ ഭരണം വന്നതിന് ശേഷം അധികാരത്തിന് പുറത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ക്ഷമ നശിച്ചിരിക്കുകയാണ്. എന്ത് വില കൊടുത്തും മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അമേരിക്ക, ചൈന ഉള്‍പ്പെടെയുള്ള വിദേശ ശക്തികളുടെ കൂട്ടുപിടിച്ച് ഇന്ത്യയെ എങ്ങിനെയൊക്കെ ദുര്‍ബലപ്പെടുത്താമോ അതെല്ലാം അവര്‍ നോക്കുന്നു. പണ്ടൊക്കെ ഭരിയ്‌ക്കുന്ന സര്‍ക്കാരിലെ മന്ത്രിമാരുടെ അഴിമതിയെ ചൊല്ലി പ്രതിപക്ഷത്തിന് എളുപ്പം ജനങ്ങളിലേക്കെത്താമായിരുന്നു. ജനപിന്തുണ ഉറപ്പിക്കാമായിരുന്നു. എന്നാല്‍ 24 മണിക്കൂറിലധികം നേരം ദിവസേന പ്രവര്‍ത്തിക്കുന്ന മോദി സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഒന്നും അവര്‍ക്ക് ഉന്നയിക്കാനില്ല. ഇപ്പോള്‍ പുതിയ ഒരു തന്ത്രത്തിനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ കറകളഞ്ഞ സ്ഥാപനങ്ങളെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി നശിപ്പിക്കുക. ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വോട്ടിംഗ് യന്ത്രത്തിനെതിരെയും ആയിരുന്നു ഇവരുടെ ആക്രമണം. എന്നാല്‍ മൃഗീയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ജയിച്ച അവസരത്തിലെല്ലാം അവര്‍ മൗനം പാലിച്ചു. ബിജെപിയും മോദിയും ജയിക്കുന്ന അവസരത്തില്‍ ഉറക്കെ വിമര്‍ശിച്ചു. പിന്നീട് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, ഇന്ത്യന്‍ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബി, സുപ്രീം കോടതി തുടങ്ങിയ സ്ഥാപനങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും. അതുവഴി ഈ സ്ഥാപനങ്ങള്‍ കൊണ്ടുനടക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് മോദി സര്‍ക്കാര്‍ എന്ന് വരുത്തി തീര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.
2. ആഗോള ശക്തിയാകാന്‍ വളരുന്ന ചൈന
ഇന്ത്യയ്‌ക്ക് ഏറ്റവും വലിയ മറ്റൊരു വെല്ലുവിളി ചൈനയാണ്. അമേരിക്കയെയും കടത്തിവെട്ടി എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ ആഗോള ശക്തിയായി വളരാനുള്ള ശ്രമത്തിലാണ് ചൈന. സൈനികമായും സാമ്പത്തികമായും ലോകത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തുകയാണ് ചൈനയുടെ ലക്ഷ്യം. ഈ യാത്രയില്‍ ചൈനയ്‌ക്ക് സ്വന്തം മണ്ണായ ഏഷ്യയില്‍ ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് ഇന്ത്യയാണ്. അതിനാല്‍ പല രീതികളില്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ചൈന. അതില്‍ ശക്തമായ ഭാരതത്തെ കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന മോദിയെ ദുര്‍ബലപ്പെടുത്താന്‍ എതിര്‍രാഷ്‌ട്രീയ ചേരികള്‍ക്ക് പണം നല്‍കി ചൈനയുടെ അജണ്ടകള്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ ചൈന ശ്രമിച്ചുവരികയാണ്. മറ്റൊന്ന് ഏഷ്യയിലെ മറ്റ് രാജ്യങ്ങളെ കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്നതോടൊപ്പം ഈ രാജ്യങ്ങളില്‍ ചൈനയുടെ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തുവരികയാണ്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാലിദ്വീപ് പ്രസിഡന്‍റ് മുയ് സു ഇന്ത്യയ്‌ക്കെതിരെ ശക്തമായ ചില നടപടികള്‍ കൈക്കൊണ്ടത്. പക്ഷെ താന്‍ ചെയ്തത് അബദ്ധമാണെന്ന് തിരിച്ചറിഞ്ഞ മുയ്സു ഇപ്പോള്‍ ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
ചൈനയില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ നേടാന്‍ ശ്രമിച്ച ശ്രീലങ്കയും അതിന്റെ കുഴപ്പങ്ങള്‍ തിരിച്ചറിഞ്ഞ് ഇപ്പോള്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. എന്തായാലും ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യയും ജാഗരൂകരാണ്. അമേരിക്ക, ജപ്പാന്‍ എന്നിവരുമായി ചേര്‍ന്ന് ചരക്ക് നീക്കത്തിനുള്ള കപ്പല്‍ പാതകളിലുള്ള ചൈനയുടെ ആധിപത്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി നടത്തിവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഫിലിപ്പൈന്‍സും ഇന്ത്യയുമായി സഹകരിക്കുന്നുണ്്. ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് എന്ന പദ്ധതിക്ക് എതിരായി ഇന്ത്യയില്‍ നിന്നും യുഎഇ, സൗദി, ഇസ്രയേല്‍ വഴി ഗ്രീസിലേക്ക് സാമ്പത്തിക ഇടനാഴി സൃഷ്ടിക്കാനുള്ള ഒരു പദ്ധതിയ്‌ക്ക് ഇന്ത്യ രൂപം നല്‍കിയിട്ടുണ്ട്. ഇതിന് ബ്രിട്ടനും ഇറ്റലിയും ഫ്രാന്‍സും എല്ലാം പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
3. പാകിസ്ഥാനും ടെററിസവും
പാകിസ്ഥാന്‍ ആണ് ഇന്ത്യയ്‌ക്കുള്ള മറ്റൊരു പ്രധാന വെല്ലുവിളി. ജമ്മു കശ്മീരിനെ അന്താരാഷ്‌ട്രപ്രശ്നമായി അവതരിപ്പിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കുകയാണ് പാകിസ്ഥാന്‍ തന്ത്രം. കശ്മീര്‍ പ്രശ്നത്തെ ചൂടാക്കി നിര്‍ത്താന്‍ പരിശീലനം നല്‍കിയ ഭീകരരെ .അതിര്‍ത്തി വഴി കശ്മീരിലേക്ക് അയക്കുന്നത് പാകിസ്ഥാന്‍ തുടരുകയാണ്. ശക്തമായ സൈനികനീക്കം ഉള്ളതിനാല്‍ പാകിസ്ഥാന് പണ്ടത്തേതുപോലെ അതിന് കഴിയുന്നില്ല. എങ്കിലും പല വിധ തീവ്രവാദ ആക്രമണങ്ങളിലുടെ പാകിസ്ഥാനില്‍ നിന്നും ഭാവിയിലും ഉണ്ടാകാന്‍ പോകുന്ന ഭീഷണി തള്ളിക്കളയാനാവില്ല.
4. ബംഗ്ലാദേശും ഖലീദ സിയയും ജമാ അത്തെ ഇസ്ലാമിയും
ബംഗ്ലാദേശില്‍ ഇന്ത്യയുടെ സുഹൃത്തായ, 15 വര്‍ഷമായി ബംഗ്ലാദേശ് ഭരിയ്‌ക്കുന്ന ഷേഖ് ഹസീനയെ അവിടെ നിന്നും പുറത്താക്കിയ ജമാ അത്തെ ഇസ്ലാമി ഇന്ത്യയ്‌ക്ക് വലിയ ഭീഷണിയാണ്. ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികലാപത്തിലൂടെയാണ് ജമാ അത്തെ ഇസ്ലാമി അവരുടെ ലക്ഷ്യം സാക്ഷാല്‍ക്കരിച്ചത്. ഇതിന് അവര്‍ക്ക് സഹായമായി നിലകൊണ്ടത് പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയും അമേരിക്കയും പാകിസ്ഥാന്‍ തീവ്രവാദ സംഘടനയായ ലഷ്കര്‍ എ ത്വയിബയുമാണ്. ഇതെല്ലാം ഭാവിയില്‍ ഇന്ത്യന്‍ സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും. ശ്രീലങ്കയിലെ സെയിന്‍റ് മാര്‍ട്ടിന്‍ ദ്വീപ് അമേരിക്കയ്‌ക്ക് നല്കിയാല്‍ പൊതുതെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാമെന്ന് അമേരിക്ക നല്‍കിയ വാഗ്ദാനത്തെക്കുറിച്ച് ഈയിടെ സ്ഥാനഭ്രഷ്ടയായ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ് ഭാവിയില്‍ സെയിന്‍റ് മാര്‍ട്ടിന്‍ ദ്വീപിനെയും ഇന്ത്യയിലെ മണിപ്പൂരിനെയും വരെ ഉള്‍പ്പെടുത്തി ഒരു ക്രിസ്ത്യന്‍ രാഷ്‌ട്രം കെട്ടിപ്പൊക്കാന്‍ അമേരിക്കയ്‌ക്ക് രഹസ്യപദ്ധതിയുണ്ടെന്നും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. അല്ലെങ്കിലും മോദി സര്‍ക്കാരിന് തലവേദനയായി മണിപ്പൂരിനെ കത്തിച്ചുനിര്‍ത്തുന്നതിന് പിന്നില്‍ ചില വിദേശ ശക്തികള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്. ഇതെല്ലാം പല രീതികളില്‍ ഇന്ത്യ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: