കോട്ടയം : മൂവാറ്റുപുഴ സംഭവത്തിന് തൊട്ടു പിന്നാലെ കോതമംഗലത്തെ സ്കൂളിലും പ്രാര്‍ത്ഥന മുറി ആവശ്യപ്പെട്ടുള്ള നീക്കം യാദൃശ്ചികമല്ലെന്നും ദേശവിരുദ്ധ ശക്തികളുടെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും ബിജെപി മധ്യ മേഖലാ പ്രസിഡന്റ് എന്‍ ഹരി ആരോപിച്ചു.
അധ്യയന കേന്ദ്രങ്ങളിലും അശാന്തി പടര്‍ത്തുന്നതിനുള്ള രഹസ്യ അജണ്ട സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിന്റെ ട്രയല്‍ ആണ് നടക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ജിഹാദിവല്ക്കരണ രഹസ്യ ശ്യംഖലകള്‍ ഉണ്ട്. ഓഫീസുകളില്‍ പ്രാര്‍ത്ഥനാ സൗകര്യം സമ്മര്‍ദ്ദത്തിലൂടെ നേടിയെടുത്തിട്ടുണ്ട്. പോലീസില്‍ ഇതിനകം തന്നെ സ്ലീപ്പിങ് സെല്ലുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ തീവ്രവാദബന്ധത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുകയും ചെയ്തു.
മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിസ്കാര സ്ഥലം ആവശ്യപ്പെട്ട് ഇടതു വിദ്യാര്‍ഥി സംഘടനയുടെ പിന്തുണയോടെ നടത്തിയ സമരം വിവാദമായിരുന്നു.കേരള മനസ്സാക്ഷി ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കുകയും െ്രെകസ്തവ സഭകള്‍ ആശങ്കയോടെ രംഗത്ത് വരികയും ചെയ്തിരുന്നു.
അതിന്റെ അലയൊലി മാറുന്ന മുമ്പാണ് കോതമംഗലം പൈങ്ങോട്ടുര്‍ സെന്റ് ജോസഫ് സ്കുളില്‍ നിസ്കാര സൗകര്യം ആവശ്യപ്പെട്ടുള്ള നീക്കം.
സ്കൂളിലെ രണ്ടു വിദ്യാര്‍ത്ഥിനികളും അവരുടെ മാതാപിതാക്കളും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവാദം സൃഷ്ടിക്കുന്നത്. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് തടസ്സം ഉണ്ടാക്കുന്നതില്‍ കോതമംഗലം അതിരൂപത ജാഗ്രത സമിതി കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
പരസ്യമായ മതാചാരങ്ങള്‍ ഇത്തരത്തില്‍ അനുവദിക്കാനാവില്ലെന്ന സ്കൂള്‍ അധികൃതരുടെ നിലപാടിനെ അംഗീകരിക്കുന്നു.
ഭക്ഷണത്തിലും മതബ്രാന്റ് ചെയ്യാനുള്ള ആസൂത്രിത നീക്കമായിരുന്നു ആദ്യം പരീക്ഷിച്ചത്. മതപരമായ വിശുദ്ധ ഭക്ഷണം എന്ന ലേബലിന് ബിസിനസ് തിരിച്ചടി നേരിട്ടതോടെ അതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.എന്‍ ഹരി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: