ബെംഗളൂരു: മൂന്ന് വര്‍ഷത്തിനിടെ അഞ്ച് പേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍. തുമകുരു ഗുബ്ബി സ്വദേശിനി കോമളമാണ് പിടിയിലായത്. മൂന്ന് വര്‍ഷത്തിനിടെ അഞ്ച് പേരെ വിവാഹം കഴിച്ച് ഇവരില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത ശേഷം കോമള കടന്നുകളയുകയായിരുന്നു.
ഇടത്തരം കുടുംബങ്ങളുടെ അവിവാഹിതരായ പുരുഷന്മാരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയാണ് കോമള. എന്നാള്‍ ഇക്കാര്യം മറച്ചുവെച്ചാണ് ഇവര്‍ വിവാഹം ചെയ്തിരുന്നത്. ഗുബ്ബി താലൂക്കിലെ അത്തിഗട്ടെ ഗ്രാമവാസിയായ ദയാനന്ദ മൂര്‍ത്തി നല്കിയ പരാതിയിലാണ് യുവതി അറസ്റ്റിലാകുന്നത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് വെളിപ്പെടുന്നത്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ദയാനന്ദ കോമളയെ പരിചയപ്പെടുന്നത്.
വിവാഹം കഴിഞ്ഞ ശേഷം കോമള ഇയാളുടെ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയും സ്വര്‍ണ്ണ ചെയിന്‍, ഇയര്‍ സ്റ്റഡ്സ് എന്നിവയും 50 ഗ്രാം വെള്ളി ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഇതോടെ ഇയാള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. സംസ്ഥാനത്തുടനീളമുള്ള പത്തിലധികം യുവാക്കളെയാണ് കോമള വിവാഹം ചെയ്ത് കബളിപ്പിച്ചത്. കോമളയ്ക്കൊപ്പം, ലക്ഷ്മി, സിദ്ധപ്പ, ലക്ഷ്മിഭായി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സംഘത്തിലെ മറ്റ് നാല് പേര് ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: