മുംബൈ: ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം (നാണ്യപ്പെരുപ്പം) കുത്തനെ കുറഞ്ഞു. അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണിതിപ്പോള്.
2024 ജൂലൈയില്‍ 3.54 ശതമാനം മാത്രമാണ് വിലക്കയറ്റ നിരക്ക്. ജൂണില്‍ ഇത് 5.1 ശതമാനമായിരുന്നു. ഗ്രാമങ്ങളിലെ വിലക്കയറ്റം 4.1 ശതമാനവും നഗരങ്ങളില്‍ 2.98 ശതമാനവും മാത്രമാണ്. ഭക്ഷ്യവസ്തുക്കളുടെ വില ഗണ്യമായ കുറഞ്ഞിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ജൂലൈയിലേത്. 2019 സപ്തംബറിനു ശേഷം ആദ്യമായാണ് പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ എത്തുന്നത്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ വിലക്കയറ്റത്തിന്റെ തോതും താഴ്ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: