നെടുമങ്ങാട് : നാഗാർജുന ആയുർവേദയുടെ സഹകരണത്തോടെ വിദ്യാലയങ്ങളിൽ ഔഷധോദ്യാനം പദ്ധതിക്ക് നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിൽ തുടക്കം കുറിച്ചു. ഇതോടൊപ്പം ഔഷധസസ്യങ്ങളുടെ വിതരണവും പ്രദർശനവും സംഘടിപ്പിച്ചു.
മാനവ രാശിയുടെ തുടക്കം മുതൽ ഭാരതീയർ ഔഷധസസ്യങ്ങളെ ഫലപ്രദമായി രോഗനിവാരണങ്ങൾക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ അശാസ്ത്രീയമായ സംഭരണവും മോഡേൺ മെഡിസിന്റെ കടന്നുകയറ്റവും കാരണം ഔഷധസസ്യങ്ങൾ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിക്കുന്ന പ്രസക്തി കുറഞ്ഞുവന്നു. വനങ്ങൾ ശോഷിച്ചതു കാരണം അത്ഭുത സിദ്ധിയുള്ള പല സസ്യങ്ങളും വംശനാശത്തിലേക്ക് നീങ്ങി. ഈ അവസ്ഥയെ അതിജീവിക്കുന്നതിനായി, പുതുതലമുറയ്‌ക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഗാർജുന ആയുർവേദ കേരളത്തിൽ എമ്പാടും ഔഷധസസ്യ ബോധവൽക്കരണ പരിപാടികൾ, ഔഷധസസ്യത്തോട്ടം ഔഷധസസ്യ വിതരണം തുടങ്ങിയ പല പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിദ്യാലയങ്ങളിൽ ഔഷധോദ്യാനം പദ്ധതിയുടെ ഉദ്ഘാടന കർമ്മം വിദ്യാലയ മുറ്റത്ത് ഔഷധ സസ്യം നട്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ നിർവഹിച്ചു. ചടങ്ങിൽ നാഗാർജുന ആയുർവേദ സീനിയർ സെയിൽസ് മാനേജർ ശ്രീ കെ ശ്രീകുമാർ, നാഗാർജുന അഗ്രികൾച്ചർ മാനേജർ ശ്രീ ബേബി ജോസഫ്, പരിസ്ഥിതി പ്രവർത്തകൻ ശ്രീ സേതുനാഥ് മലയാലപ്പുഴ, സ്കൂൾ മാനേജർ ശ്രീ ജി എസ് സജികുമാർ, പ്രിൻസിപ്പാൾ ശ്രീമതി സിന്ധു എസ്, പി ടി എ പ്രസിഡന്റ് ശ്രീ മനേഷ്, സ്കൂൾ ഹെഡ് ബോയ് കാളിദാസ് വി പി, ഹെഡ് ഗേൾ കാവ്യ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: