ഭോപ്പാൽ : മധ്യപ്രദേശിലെ ഷാജാപൂരിൽ ഹിന്ദു പെൺകുട്ടിയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തതായി പരാതി. സുഹൃത്ത് കിരണിനും , ഭർത്താവ് തൗസിഫിനും എതിരെയാണ് യുവതി പരാതി നൽകിയത് . സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ രംഗത്തെത്തി. യുവതിയുടെ സുഹൃത്ത്, ഭർത്താവ്, ഭർത്താവിന്റെ ബന്ധുക്കളായ ഡാനിഷ്, നിക്കി എന്നിവർക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഷാജാപൂർ ജില്ലയിലെ കോട്വാലിയിലാണ് സംഭവം . വീടിന് സമീപം വച്ച് ഡാനിഷിനെ പല തവണ കണ്ടിട്ടുള്ളതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. ശനിയാഴ്ചയും ഡാനിഷിന്റെ കണ്ടതോടെ യുവതിയുടെ പിതാവ് ഡാനിഷിനെ ശകാരിക്കുകയും , മകളെ വഴക്ക് പറയുകയും ചെയ്തു. എന്നാൽ ഡാനിഷിനെ തനിക്ക് അറിയില്ലെന്ന് യുവതി പിതാവിനോട് പറഞ്ഞിരുന്നു.
പിതാവിന്റെ ശകാരം ഇഷ്ടപ്പെടാതെയാണ് പെൺകുട്ടി സുഹൃത്ത് കിരണിന്റെ വീട്ടിലേക്ക് പോയതെന്നും പരാതിയിൽ പറയുന്നു. കിരണിന്റെ ഭർത്താവ് തൗസിഫ് പത്താനും , ബന്ധു നിക്കിയും അവിടെ ഉണ്ടായിരുന്നു. കുറച്ച് സമയത്തിനുള്ളിൽ ഡാനിഷും എത്തി. ഒരു മണിക്കൂറിന് ശേഷം കിരണും ഭർത്താവും ചേർന്ന് യുവതിയെ മുറിയിൽ പൂട്ടിയിട്ടതായും ഇതിനിടയിൽ ഡാനിഷ് മുറിയിൽ കയറി യുവതിയെ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
പുറത്ത് വന്ന യുവതിയോട് ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണി മുഴക്കി. യുവതിയെ ഇരയെ 2 ദിവസത്തോളം ഈ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. യുവതിയെ തേടിയെത്തിയ മാതാപിതാക്കളെയും അക്രമിച്ചു. തുടർന്നാണ് ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോടും തൗസിഫും ഭാര്യ കിരണും മോശമായി പെരുമാറി. ഒടുവിൽ പോലീസ് വീട്ടിൽ ബലമായി കയറി യുവതിയെ രക്ഷപെടുത്തുകയായിരുന്നു. തൗസിഫിനെയും ഭാര്യ കിരണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നിക്കിയും ഡാനിഷും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, അവർക്കായി തിരച്ചിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: