രണ്ട് ക്രിസ്ത്യൻ പള്ളികളിൽ ചാവേർ ബോംബ് ആക്രമണം നടത്താൻ പദ്ധതിയിട്ട യുവാവും , മാതാപിതാക്കളും അറസ്റ്റിൽ. ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ മലങ് റീജൻസിയിലെ ബട്ടു സിറ്റിയിലെ സിസിർ ഗ്രാമത്തിലെ ജലാൻ ലാങ്‌സെപ്പിൽ നിന്നുള്ള 19 കാരനാണ് പിടിയിലായത് . തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് തീവ്രവാദ വിരുദ്ധ സ്പെഷ്യൽ ഡിറ്റാച്ച്‌മെൻ്റ് യുവാവിനെയും , മാതാപിതാക്കളെയും പിടികൂടിയത് .
യുവാവ് ദവ്‌ല ഇസ്ലാമിയയുടെ പിന്തുണക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്ഐഎസ്) ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഫിലിപ്പീൻസ് ആസ്ഥാനമായുള്ള സംഘടനയാണ് ദവ്‌ല ഇസ്ലാമിയ . താൻ ഇതിൽ ഓൺലൈൻ വഴി അംഗമായിട്ടുണ്ടെന്നും താനും കൂട്ടാളികളും രണ്ട് ക്രിസ്ത്യൻ പള്ളികളിൽ ട്രയാസെറ്റൺ ട്രൈപെറോക്സൈഡ് (TATP) സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് ചാവേർ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായും യുവാവ് പറഞ്ഞു.
സ്‌കൂൾ അലവൻസുകളിൽ നിന്നുള്ള സമ്പാദ്യം ഉപയോഗിച്ചാണ് സ്‌ഫോടക വസ്തുക്കളും മറ്റ് ആവശ്യമായ ഉപകരണങ്ങളും പ്രതി വാങ്ങിയത്. യുവാവിന്റെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: