ആഗസ്ത് അഞ്ചിന് ബംഗ്ലാദേശ് പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് ഷേഖ് ഹസീന രാജ്യം വിട്ടതിന് ശേഷം ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെ അതിക്രൂരമായ ആക്രമണമാണ് ജമാ അത്തെ ഇസ്ലാമി പ്രവര‍്ത്തകരില്‍ നിന്നും അവിടുത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭകാരികളില്‍ നിന്നും ഉണ്ടായത്. ഏകദേശം 205 അതിക്രമങ്ങള്‍ നടന്നു എന്നതാണ് ഔദ്യോഗിക കണക്കെങ്കിലും അതിനേക്കാള്‍ എത്രയോ അധികമാണ് യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത്. പലരെയും തല്ലിക്കൊന്നു.
ബംഗ്ലാദേശിലെ 52 ജില്ലകളിലും ഹിന്ദുക്കള്‍കെതിരെ ആക്രമണം നടന്നിരുന്നു. നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ അടിച്ചുതകര്‍ക്കുകയോ കത്തിച്ചാമ്പലാക്കുകയോ ചെയ്തു. ഹിന്ദുക്കളുടെ ബിസിനസ് കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് ഹിന്ദുക്കള്‍ അതിക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ ശ്രമിച്ചിരുന്നു.
ഇതോടെ അളമുട്ടിയ ഹിന്ദു സമുദായമാണ് ബംഗ്ലാദേശിലെ ധാക്കയില്‍ വന്‍പ്രകടനം നടത്തിയത്. ലക്ഷങ്ങള്‍ ഈ പ്രകടനത്തില്‍ തടിച്ചുകൂടി. ബംഗ്ലാദേശിലെ ധാക്കയിലും ചിറ്റഗോംഗിലും ആണ് പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. ചിറ്റഗോംഗില്‍ ചെരാഹി പഹര്‍ സ്ക്വയറിലാണ് പ്രകടനം നടന്നത്. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഏകദേശം ഏഴ് ലക്ഷം ഹിന്ദുക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു എന്നാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് പിന്തുണപ്രഖ്യാപിച്ച് യുകെയിലും യുഎസിലും പ്രകടനം നടന്നിരുന്നു.
ഹിന്ദുക്കള്‍ ശക്തമായി സംഘടിച്ചതോടെ ബംഗ്ലാദേശിലെ ഇടക്കാല നേതാവായി അവരോധിക്കപ്പെട്ട മുഹമ്മദ് യൂനസ് ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തെ അപലപിച്ചു. ഹിന്ദുക്കളെ ആക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ താന്‍ സ്ഥാനം ഒഴിയുമെന്ന് വരെ അദ്ദേഹം ഭീഷണിപ്പെടുത്തി. അതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിനോട് ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: