പാലക്കാട്: സ്വാതന്ത്ര്യദിന അവധി പ്രമാണിച്ചുളള തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വെ. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ്.
സ്വാതന്ത്ര്യദിന അവധി കഴിഞ്ഞുള്ള വാരാന്ത്യത്തിലെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. ഈ മാസം 17ന് രാത്രി 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ തിരുവനന്തപുരം കൊച്ചുവേളിയിലെത്തും.
ആഗസ്റ്റ് 18ന് വൈകിട്ട് 6.40ന് കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് തിരിച്ചും ഈ ട്രെയിന്‍ സര്‍വീസ് നടത്തും.14 സ്ലീപ്പര്‍ കോച്ചുകളും, മൂന്ന് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുമാണ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: