തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് ഡവലപ്പറുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥര്‍ക്ക് പെര്‍മിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഡെവലപ്മെന്റ് പെര്‍മിറ്റ് എടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളായി വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലോട്ട് ഉടമസ്ഥര്‍ക്ക് ലഭിക്കേണ്ട പൊതുസൗകര്യങ്ങള്‍ ഇതുവഴി നഷ്ടപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ ചെറു പ്ലോട്ടുകളുടെ ഉടമകള്‍ക്ക് പെര്‍മിറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. റിയല്‍ എസ്റ്റേറ്റ് ഡവലപ്പറുടെ ഈ പ്രവര്‍ത്തനങ്ങള്‍ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥര്‍ക്ക് പെര്‍മിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കികൊണ്ടും, നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി ഉറപ്പാക്കുന്ന തരത്തിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.
നിലവില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് അപേക്ഷകള്‍ നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിലാണ്. ഇത് തിരുവനന്തപുരത്ത് മാത്രമാണുള്ളത്. പൊതുജനങ്ങള്‍ക്ക് സഹായകരമായ നിലയില്‍ ജില്ലാതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒന്നാം അപ്പലെറ്റ് അതോറിറ്റി സംവിധാനം ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: