- കൗണ്‍സലിങ്, ചോയിസ് ഫില്ലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകള്‍ www.mcc.nic.in- ല്‍
- കൗണ്‍സലിങ്, സീറ്റ് അലോട്ട്മെന്റ് പ്രധാനമായും 3 റൗണ്ടുകളിലായി; ഒഴിവുള്ള സീറ്റുകളിലേക്ക് സ്ട്രേ വേക്കന്‍സി റൗണ്ട് അലോട്ട്മെന്റ്
- പ്രവേശനം എംബിബിഎസ്/ബിഡിഎസ്/ബിഎസ്സി നഴ്സിങ് കോഴ്സുകളില്‍
- എംസിസി അലോട്ട്മെന്റ് വഴി 15% ഓള് ഇന്ത്യ ക്വാട്ടാ സീറ്റുകളിലും എല്ലാ എയിംസുകളിലും, ജിപ്മെര്‍ പുതുച്ചേരി, കാരായ്കുടി, കേന്ദ്ര സര്‍വകലാശാലകളിലും, കല്പിത സര്‍വ്വകലാശാലകളിലും മറ്റും മുഴുവന്‍ സീറ്റുകളിലും
- ഒന്നാം റൗണ്ട് കൗണ്‍സലിങ് രജിസ്ട്രേഷന് ആഗസ്ത് 14 മുതല്‍ 20 വരെ; ആദ്യ സീറ്റ് അലോട്ട്മെന്റ് ആഗസ്ത് 23 ന്
എംബിബിഎസ്, ബിഡിഎസ്, ബിഎസ്സി നഴ്സിങ് കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 14 ന് ആരംഭിക്കും. മെഡിക്കല്‍ കൗണ്‍സലിങ് കമ്മറ്റിയുടെ (എംസിസി) ആഭിമുഖ്യത്തില്‍ പ്രധാനമായും മൂന്ന് റൗണ്ടുകളായിട്ടാണ് ഓണ്‍ലൈന്‍ കൗണ്‍സലിങ്, അലോട്ട്മെന്റ് നടപടികള്‍ ക്രമീകരിച്ചിരിട്ടുള്ളത്. ഒഴിവുള്ള സീറ്റുകളിലേക്ക് സ്ട്രേ വേക്കന്‍സി റൗണ്ട് അലോട്ട്മെന്റുണ്ടാകും. 15 ശതമാനം ഓള് ഇന്ത്യാ ക്വാട്ടാ സീറ്റുകളിലും എല്ലാ എയിംസുകളിലും ജിപ്മെറിലും (പുതുച്ചേരി, കാരായ്കുടി), കേന്ദ്ര സര്‍വ്വകലാശാലകളിലും (അലിഗാര്‍ മുസ്ലിം, ബനാറസ് ഹിന്ദു, ദല്‍ഹി, ജാമിയ മില്ല്യ ഇസ്ലാമിയ ഉള്‍പ്പെടെ), കല്പിത സര്‍വ്വകലാശാലകളിലും മുഴുവന്‍ സീറ്റുകളിലും എംസിപി കൗണ്‍സലിങ് വഴിയാണ് സീറ്റ് അലോട്ട്മെന്റ്. കൗണ്‍സലിങ് രജിസ്ട്രേഷന്, ചോയിസ് ഫില്ലിങ് വഴിയാണ് സീറ്റ് അലോട്ട്മെന്റ്. കൗണ്‍സലിങ് രജിസ്ട്രേഷന്, ചോയിസ് ഫില്ലിങ്/ലോക്കിംഗ്, സീറ്റ് അലോട്ട്മെന്റ് ഷെഡ്യൂളുകളും നടപടിക്രമങ്ങളും www.mcc.nic.in ല്‍ ലഭിക്കും. നീറ്റ്-യുജി 2024 റാങ്കുകാര്‍ക്കാണ് കൗണ്‍സലിങ്, അലോട്ട്മെന്റ് നടപടികളില്‍ പങ്കെടുക്കാവുന്നത്.
ഒന്നാം റൗണ്ട് കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്, ഫീസ് പേയ്മെന്റ് ആഗസ്ത് 14 മുതല്‍ 20 വരെ നടത്താം. (ചോയിസ് ഫില്ലിങ് 16-20 വരെ) ചോയിസ് ലോക്കിങ് 20 ന് രാത്രി 11.55 മണിക്കകം പൂര്‍ത്തിയാക്കണം. ഓഗസ്റ്റ് 23 ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. ഓഗസ്റ്റ് 24 നും 29 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് നടപടികള്‍ക്ക് വിധേയമായി പ്രവേശനം നേടാം.
രണ്ടാം റൗണ്ട് കൗണ്‍സലിങ് നടപടികള്‍ സെപ്തംബര്‍ 4 ന് തുടങ്ങും. 5 മുതല്‍ 10 ഉച്ചക്ക് 12 മണിവരെ രജിസ്ട്രേഷനും 3 മണിവരെ ഫീസ് അടയ്ക്കാനും സൗകര്യം ലഭിക്കും. ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ സപ്തംബര്‍ 6 മുതല്‍ 10 വരെ പൂര്‍ത്തിയാക്കാം. സപ്തംബര്‍ 13 ന് സെക്കന്റ് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. 14 മുതല്‍ 20 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശന നടപടികളിലേക്ക് കടക്കാം.
മൂന്നാം റൗണ്ട് കൗണ്‍സലിങ്/അലോട്ട്മെന്റ് നടപടികള്‍ സപ്തംബര്‍ 25 ന് തുടങ്ങും. 26 മുതല്‍ ഒക്ടോബര്‍ 2 വരെ രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കുന്നതിന് സൗകര്യം ലഭിക്കും. കോളേജ്, കോഴ്സ് അടക്കമുള്ള ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ സെപ്തംബര്‍ 27 നും ഒക്ടോബര്‍ രണ്ടിനും മധ്യേ പൂര്‍ത്തിയാക്കാം. മൂന്നാമത്തെ സീറ്റ് അലോട്ട്മെന്റ് ഒക്ടോബര്‍ 5 ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 6 നും 12 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം.
ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ സ്ട്രേ വേക്കന്‍സി റൗണ്ട് രജിസ്ട്രേഷന്, അലോട്ട്മെന്റ് നടപടികള്‍ ഒക്ടോബര്‍ 16 ന് തുടങ്ങും. 16-20 വരെ രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കാം. ചോയിസ് ഫില്ലിജ്, ലോക്കിങ് നടപടികള്‍ ഒക്ടോബര്‍ 20 നകം പൂര്‍ത്തിയാക്കണം. സീറ്റ് അലോട്ട്മെന്റ് ഒക്ടോബര്‍ 23 ന് പ്രസിദ്ധീകരിക്കും. 24 നും 30 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്.
സ്റ്റേറ്റ് കൗണ്‍സലിങ്: നീറ്റ്-യുജി 2024 പ്രകാരം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷന് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഒന്നാം റൗണ്ട് കൗണ്‍സലിങ് നടപടികള്‍ ഓഗസ്റ്റ് 21 ന് തുടങ്ങാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. എംസിസി അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സലിങ്/അലോട്ട്മെന്റ് ഷെഡ്യൂളിനൊപ്പം സ്റ്റേറ്റ് കൗണ്‍സലിങ് ഷെഡ്യൂളുകളും www.mcc.nic.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം ഒന്നാം റൗണ്ട് കൗണ്‍സിലിങ് രജിസ്ട്രേഷന്/ചോയിസ് ഫില്ലിങ്/അലോട്ട്മെന്റ് നടപടികള്‍ ഓഗസ്റ്റ് 21-29 വരെ. സെപ്തംബര്‍ 5 നകം പ്രവേശനം നേടാം.
രണ്ടാം റൗണ്ട് കൗണ്‍സലിങ്/ചോയിസ് ഫില്ലിങ്/അലോട്ട്മെന്റ് നടപടികള്‍ സെപ്തംബര്‍ 11-20 വരെ. സെപ്തംബര്‍ 20 വരെ പ്രവേശനം.
മൂന്നാം റൗണ്ട് പ്രവേശന നടപടികള്‍ ഒക്ടോബര്‍ 3-12 വരെ. പ്രവേശനം 18 നകം നേടാം.
സ്ട്രേ വേക്കന്‍സി റൗണ്ടിലേക്കുള്ള പ്രവേശന നടപടികള്‍ ഒക്ടോബര്‍ 21-25 വരെ. ഒക്ടോബര്‍ 30 നകം പ്രവേശനം നേടാം.
മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സംസ്ഥാന കൗണ്‍സലിങ്/അലോട്ട്മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടികളും പ്രസിദ്ധപ്പെടുത്തും. ഇതു സംബന്ധിച്ച അറിയിപ്പുകള് www.cee.kerala.gov.in ല്‍ യഥാസമയം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: