തിരുവനന്തപുരം: ഭരണസിരാ കേന്ദ്രത്തില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ ട്രഷറി ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരും തമ്മിലാണ് വാക്കേറ്റവും ഉന്തും തളളുമുണ്ടായത്.
വെളളമില്ലെന്ന് പറഞ്ഞ് ട്രഷറി ജീവനക്കാരന് അമലാണ് പ്രശ്നമുണ്ടാക്കിയതെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പറയുന്നു.ഇരു കൂട്ടരും സി പി എം സംഘടനയില്‍ പെട്ടവരാണ്.
സംഘര്‍ഷം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരുവിഭാഗവും കയ്യേറ്റത്തിന് ശ്രമിച്ചു. പിന്നീട് അസോസിയേഷന് നേതാക്കളിടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: