ഐഎസ്ആർഒയുടെ ബഹിരാകാശ പേടകമായ ശുക്രയാൻ-1 2024 ഡിസംബർ അവസാനത്തോടെ വിക്ഷേപിച്ചേക്കും.ഐഎസ്ആർഒയുടെ ശുക്രയാൻ ദൗത്യം ആസൂത്രണ ഘട്ടത്തിലാണെന്ന് ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. വീനസ് ഓർബിറ്റർ മിഷനെക്കുറിച്ചുള്ള പഠനം പുരോഗമിക്കുകയാണെന്നും പദ്ധതി , പഠനങ്ങൾ പൂർത്തിയാകുകയും കോൺഫിഗറേഷൻ അന്തിമമാക്കുകയും ചെയ്‌താൽ ടൈംലൈൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ശുക്രനിലെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ശുക്രയാൻ.
ശുക്രയാൻ -1 പേടകത്തെ ശുക്രനിലെ പ്രതിരോധ സാഹചര്യങ്ങളെ ചെറുക്കാനും ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുമായി സൂക്ഷ്മമായാണ് തയ്യാറാക്കിയിരിക്കുന്നത്.ഭൂമിയും ശുക്രനും ഏറ്റവും അടുത്ത് എത്തുന്ന 2025-ലാകും ശുക്രന്റെ ഭ്രമണപഥത്തിൽ ശുക്രയാൻ പ്രവേശിക്കുക .ഉപരിതല പ്രക്രിയകൾ, സജീവ അഗ്‌നിപർവ്വത ഹോട്ട്സ്പോട്ടുകൾ, ലാവാ പ്രവാഹങ്ങൾ, ശുക്രന്റെ അന്തരീക്ഷത്തിന്റെ ഘടന, ചലനാത്മകത, സോളാർവിൻഡുമായുള്ള പ്രതിപ്രവർത്തനം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളാണ് ദൗത്യം ലക്ഷ്യം വെയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: