പാരീസ് ഒളിംപിക്സിന് കൊടിയിറങ്ങി വർണാഭമായ ചടങ്ങിൽ മലയാളിതാരം പി.ആർ.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാകയേന്തി. ലോകത്തെ വിസ്മയിപ്പിച്ച പാരിസ് ഉത്സവത്തിന് രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികളോടെയാണ് ശുഭപര്യവസാനം ആയത്. ഒളിംപിക്സ് ദീപം ഉയർന്നു കത്തിയ ജാർഡിൻസ് ദെസ് ടുയ്‍ലെറീസിലേക്ക് ഫ്രാൻസിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് കടന്നുവന്നതോടെയായിരുന്നു സമാപന ചടങ്ങുകളുടെ തുടക്കം.
16 ദിവസം നീണ്ട കായികമാമാങ്കത്തില്‍ 126 മെഡലുകള്‍ നേടി യുഎസ് ആണ് ഒന്നാം സ്ഥാനം സ്വാന്തമാക്കിയത്. 91 മെഡലുകളോടെ ചൈനയാണ് രണ്ടാമത്. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്. സമാപനച്ചടങ്ങിനൊടുവില്‍ പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയില്‍നിന്ന് അടുത്ത ഒളിമ്പിക്സ് വേദിയായ ലോസ് ആഞ്ജലീസ് മേയര്‍ കരന്‍ ബാസ് ഒളിമ്പിക്സ് പതാക ഏറ്റുവാങ്ങി. ഇനി നാലുകൊല്ലത്തിന് ശേഷം ,2028 ല്‍ അമേരിക്കയിലെ ലോസ് ആഞ്ജൽസാണ് ഒളിമ്പിക്സ് വേദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: