Kerala

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി തെരച്ചില്‍ ; തീരുമാനം ചൊവ്വാഴ്ച

ഒരാള്‍ പുഴയ്ക്കടിയില്‍ സുരക്ഷിതമായി ഇറങ്ങി തെരയാന്‍ 2 നോട്ട് ആയി പുഴയുടെ ഒഴുക്കിന്റെ വേഗം കുറയണം

Published by

ബെംഗളുരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്‍പ്പെടെ തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനം ചൊവ്വാഴ്ചയെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ.വെള്ളത്തിന്റെ അടിയൊഴുക്ക് നിലവില്‍ 5.4 നോട്ട് വേഗതയിലാണ്.

ഈ വേഗതയില്‍ ഡ്രഡ്ജിംഗോ ഡൈവിംഗോ സാധ്യമല്ല. പുഴയിലെ ഒഴുക്കിന്റെ വേഗം 3.5 നോട്ട് എങ്കിലുമെത്തിയാല്‍ ഡ്രഡ്ജിംഗിന് ശ്രമിക്കാം..

ഒരാള്‍ പുഴയ്‌ക്കടിയില്‍ സുരക്ഷിതമായി ഇറങ്ങി തെരയാന്‍ 2 നോട്ട് ആയി പുഴയുടെ ഒഴുക്കിന്റെ വേഗം കുറയണം. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ ഉണ്ടായില്ലെന്നത് ഗുണകരമാണ്. അതിനാല്‍ പുഴയുടെ ഒഴുക്ക് കുറയുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by