Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം വിടും മു‍ന്‍പ് ഷേഖ് ഹസീന നടത്താനിരുന്ന പ്രസംഗം പുറത്ത്; വിദ്യാര്‍ത്ഥികലാപത്തിനും തന്നെ പുറത്താക്കിയതിനും പിന്നില്‍ അമേരിക്കയെന്ന് ഹസീന

പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലേക്ക് പുറപ്പെടുംമുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഷേഖ് ഹസീന തയ്യാറാക്കിവെച്ച പ്രസംഗം പുറത്ത്. ഈ പ്രസംഗത്തില്‍ സ്ഥാനം നഷ്ടപ്പെടുകയും ബംഗ്ലാദേശില്‍ നിന്നും പുറത്തുപോകേണ്ടിവരികയും ചെയ്ത ദുര്‍വിധിക്ക് കുറ്റപ്പെടുത്തുന്നത് അമേരിക്കയെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 08:49 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലേക്ക് പുറപ്പെടുംമുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഷേഖ് ഹസീന തയ്യാറാക്കിവെച്ച പ്രസംഗം പുറത്ത്. ഈ പ്രസംഗത്തില്‍ സ്ഥാനം നഷ്ടപ്പെടുകയും ബംഗ്ലാദേശില്‍ നിന്നും പുറത്തുപോകേണ്ടിവരികയും ചെയ്ത ദുര്‍വിധിക്ക് കുറ്റപ്പെടുത്തുന്നത് അമേരിക്കയെയാണ്.

തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കിയത് അമേരിക്കയുടെ അട്ടിമറിയാണെന്ന് ഈ പ്രസംഗത്തില്‍ ഷേഖ് ഹസീന കുറ്റപ്പെടുത്തുന്നു. .” ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് എഴുതിക്കൊടുക്കാന്‍ അമേരിക്കന്‍ പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. താന്‍ അതിന് വഴങ്ങാത്തതാണ് അട്ടിമറിക്ക് കാരണം.” – ഷേഖ് ഹസീനയുടെ പ്രസംഗം ഇങ്ങിനെ പോകുന്നു. ഷേഖ് ഹസീനയുടെ ഈ പ്രസംഗം അവരുമായി അടുത്ത വൃത്തങ്ങളാണ് ദേശീയ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബംഗ്ലാദേശില്‍ ഭരണമാറ്റമുണ്ടാകാന്‍ യുഎസ് ആസൂത്രിത ശ്രമം നടത്തിയതായും ഷേഖ് ഹസീന ഈ പ്രസംഗത്തില്‍ പറയുന്നു.

“സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് അമേരിക്കയ്‌ക്ക് അടിയറവ് വെച്ചിരുന്നെങ്കില്‍ ഞാന്‍ ഇന്നും അധികാരത്തില്‍ ഉണ്ടായിരുന്നേനെ”- ഷേഖ് ഹസീന പറഞ്ഞു. ആഗസ്ത് അഞ്ചിനാണ് അനിയന്ത്രിതമായ വിദ്യാര്‍ത്ഥി കലാപത്തെ തുടര്‍ന്ന് ഷേഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ചത്. പിന്നീട് അവര്‍ ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ഷേഖ് ഹസീനയ്‌ക്ക് രാഷ്‌ട്രീയ അഭയം നല്‍കാനുള്ള സാധ്യത ഇന്ത്യ അമേരിക്കയുമായി ചര്‍ച്ച ചെയ്തെങ്കിലും അവര്‍ തള്ളിക്കളഞ്ഞു.

‘മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് ഞാന്‍ രാജിവെച്ചത്. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളില്‍ ചവിട്ടി ഭരണത്തിലേറാനാണ് അവര്‍ (ഖാലിദ സിയ, അമേരിക്ക, ജമാ അത്തെ ഇസ്ലാമി) എന്നിവര്‍ ആഗ്രഹിച്ചത്. എന്നാല്‍ ഞാന്‍ അതിന് അനുവദിച്ചില്ല. പ്രധാനമന്ത്രി പദത്തില്‍ നിന്നും ഞാന്‍ രാജിവെച്ചിരിക്കുകയാണ്.”- ഷേഖ് ഹസീന ഈ പ്രസംഗത്തില്‍ പറയുന്നു. “തീവ്രവാദികളാല്‍ (ജമാ അത്തെ ഇസ്ലാമി) തെറ്റിദ്ധരിക്കപ്പെടരുതെന്ന് ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ രാജ്യത്ത് തുടര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമായേനെ. ഞാന്‍ സ്വയം മാറുകയാണ്. നിങ്ങളായിരുന്നു എന്റെ ബലം. നിങ്ങള്‍ക്കെന്നെ വേണ്ടാതായി. അതിനാല്‍ ഞാന്‍ പോകുന്നു”.- ഷേഖ് ഹസീനയുടെ പ്രസംഗം ഇങ്ങിനെ പോകുന്നു. സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് സ്വന്തമാക്കുക വഴി ബംഗാള്‍ ഉള്‍ക്കടലില്‍ കൂടുതല്‍ നിയന്ത്രണം നേടുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്നും ഷേഖ് ഹസീന പറയുന്നു.

തന്റെ പാര്‍ട്ടിയായ അവാമി ലീഗിലെ പ്രവര്‍ത്തകരോട് പ്രതീക്ഷ കൈവിടരുതെന്നും ഷേഖ് ഹസീന പറയുന്നു. “തിരിച്ചടി നേരിട്ടപ്പോഴെല്ലാം അവാമി ലീഗ് അധികാരത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഞാന്‍ ഉടനെ തിരിച്ചുവരും. താന്‍ പരാജയപ്പെട്ടെങ്കിലും ബംഗ്ലാദേശിലെ ജനങ്ങള്‍ വിജയിച്ചു.” – ഷേഖ് ഹസീന പ്രസംഗത്തില്‍ പറയുന്നു.

വാസ്തവത്തില്‍ സ്ഥാനം രാജിവെയ്‌ക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പോലും കഴിയുന്നതിന് മുന്‍പേ ഷേഖ് ഹസീനയ്‌ക്ക് രാജ്യം വിടേണ്ടിവന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാനും കഴിഞ്ഞില്ല. സൈന്യം രക്ഷപ്പെടാന്‍ അനുവദിച്ച അരമണിക്കൂറിനുള്ളില്‍ തന്നെ സേനയുടെ വിമാനത്തില്‍ കയറി അവര്‍ ഇന്ത്യയില്‍ എത്തുകയായിരുന്നു.

Tags: americajoe bidenusBangladeshJamaat-e-IslamiSheikhHasinastudent riot
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

US

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Kerala

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.