വയനാട് : കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് പോസിറ്റിവായ സമീപനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കേന്ദ്ര പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ.ജനകീയ തിരച്ചില്‍ ഫലപ്രദമായെന്ന് പറഞ്ഞ മന്ത്രി ജനങ്ങളുടെ ആശയം ആണ് ജനകീയ തിരച്ചിലെന്നും വൈകാരിക ബന്ധം ജനകീയ തിരച്ചിലിന് ഉണ്ടെന്നും വെളിപ്പെടുത്തി.
തെരച്ചിലില്‍ 2000 പേര് പങ്കെടുത്തു.മലപ്പുറം ചാലിയറില്‍ വിശദമായ തിരച്ചില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കും. നാളെ അഞ്ച് സെക്ടറുകള്‍ തിരിച്ചാണ് തിരച്ചില്‍ . രാവിലെ 7 മണിക്ക് മുണ്ടേരി ഫാം ഏരിയയില്‍ നിന്നും ആരംഭിക്കും. ചാലിയാര്‍ മുഴുവന്‍ വിശദ പരിശോധന നടത്തും.
മലപ്പുറം ജില്ലയുടെ ഭാഗങ്ങളില്‍ വീണ്ടും തിരച്ചില്‍ നടത്തും. താത്കാലിക പുനരധിവാസത്തിനായി 250 വാടക വീടുകള്‍ കണ്ടെത്തി. താത്കാലിക പുനരധിവാസത്തിനായി ഏതു പഞ്ചായത്തില്‍ പോകണം എന്നതിന് ഓപ്ഷന് നല്‍കും. താത്കാലിക പുനരധിവാസം വേഗത്തില്‍ ആക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം.
ക്യാമ്പില്‍ കഴിയുന്ന ചിലര്‍ക്ക് ആരും ഇല്ല. അവരെ ഒറ്റയ്ക്ക് ഒരു വീട്ടില്‍ നിര്‍ത്തില്ല. വീട്ടില്‍ വേണ്ട ഫര്‍ണിച്ചര്‍ ഉള്‍പ്പടെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി മുടി വെട്ടി കൊടുക്കാന്‍ കോഴിക്കോട് നിന്നും സലൂണ്‍ ജീവനക്കാര്‍ എത്തി.
130 പേരെ ദുരന്തത്തില്‍ കാണാതായെന്നാണ് അവസാന കണക്കന്ന് മന്ത്രി പറഞ്ഞു. 90 പേരുടെ ഡിഎന്‍എ സാമ്പിള്‍ പരിശോധിച്ചുവെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: