കൊൽക്കത്ത: സർക്കാർ നിയന്ത്രണത്തിലുള്ള ആർജികാർ മെഡിക്കൽ കോളജിലെ ബിരുദാനന്തര ബിരുദ ട്രെയിനി (പിജിടി) വനിതാ ഡോക്‌ടറുടെ മരണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല. തൃണമൂൽ പാർട്ടിയുമായി അടുപ്പമുള്ള അംഗങ്ങളുള്ള അന്വേഷണ സമിതിയെ ടിഎംസി രൂപീകരിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.
കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കൽ കോളേജിൽ പിജിടി ട്രെയിനി ഡോക്ടറുടെ മൃതദേഹം അർദ്ധ നഗ്നമായ നിലയിൽ കണ്ടെത്തിയതായി ഷെഹ്സാദ് പൂനവല്ല പറഞ്ഞു. ക്രൂരമായ ബലാത്സംഗം നടത്തി മകളെ കൊലപ്പെടുത്തുകയായിരുന്നെന്ന് പിതാവ് ആരോപിച്ചിരുന്നു.
മമതാ ബാനർജിയുടെ മേൽനോട്ടത്തിൽ സർക്കാർ നടത്തുന്ന ഒരു കോളേജിൽ സ്ത്രീകൾ സുരക്ഷിതരല്ലെങ്കിൽ, സന്ദേശ്ഖാലിയിൽ അവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് സങ്കൽപ്പിക്കു എന്ന് പൂനവല്ല ചോദിച്ചു. ടിഎംസി പാർട്ടിയുമായി അടുപ്പമുള്ള അംഗങ്ങളുള്ള അന്വേഷണ സമിതിയെ സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പകരം മമതാ ബാനർജിയുടെ സർക്കാർ ടിഎംസി പാർട്ടിയുമായി അടുപ്പമുള്ള സംഘടനകളുടെ അംഗങ്ങളുമുള്ള ഒരു അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ തീരുമാനത്തിൽ ഡോക്ടർമാരും മറ്റ് മെഡിക്കൽ വിഭാഗവും അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതൊരു സ്ത്രീ വിരുദ്ധ സർക്കാരാണെന്നും അതിനാൽ തന്നെ ഇത്തരത്തിലുള്ള സർക്കാർ പശ്ചിമ ബംഗാളിലെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതത്വമില്ലായ്‌മയിലേക്കാണ് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ ക്രമസമാധാന നില മോശമാണെന്ന് ബിജെപി പ്രവർത്തകർ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണെന്ന് ബിജെപി നേതാവ് എൻ.വി. സുഭാഷ് പറഞ്ഞു.
ടിഎംസി സർക്കാരും മമത ബാനർജിയും പ്രതികളെ ശ്രദ്ധിക്കുന്നില്ല. ഇത് മറ്റൊന്നുമല്ല, പശ്ചിമ ബംഗാളിൽ നടന്ന മറ്റൊരു നിർഭയ കേസാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് തെലങ്കാന ബിജെപി ആവശ്യപ്പെടുന്നു. ഇത്തരമൊരു സംഭവം ഉണ്ടാകരുത്, ഇല്ലെങ്കിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പേടിക്കും. അവർ തങ്ങളുടെ കടമ നിർവഹിക്കില്ല, പാവപ്പെട്ടവരും ദരിദ്രരുമായ രോഗികൾ ഇതുമൂലം കഷ്ടപ്പെടുമെന്നും ബിജെപി വക്താക്കൾ വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 9 ന് ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ ബിരുദാനന്തര ട്രെയിനി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നീതി ആവശ്യപ്പെട്ട് കൊൽക്കത്തയിലെ നഴ്‌സുമാർ ശനിയാഴ്ച റാലി നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: