കൊച്ചി: വിപുലമായ നമ്മുടെ യുവശക്തിയെ രാഷ്ട്രത്തിന്റെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ വേണ്ട അവസരം അവര്‍ക്ക് ലഭ്യമാക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരത്തിന്റെ ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിച്ച ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് പറഞ്ഞു.
യുവാക്കളെ അതിന് പ്രാപ്തരാക്കി മാറ്റുക എന്നത് രാജ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ.് അക്കാദമിക പഠന പദ്ധതികളെയും നൈപുണ്യ വികസന പദ്ധതികളെയും സമരസപ്പെടുത്തി ഒരു സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് ഇന്ന് കാലം ആവശ്യപ്പെടുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതോടെ ആ വഴിക്കുള്ള വലിയ പരിവര്‍ത്തനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. നാം ഉദ്ദേശിക്കുന്ന തരത്തിലും സമയപരിധികളിലും രാഷ്ട്ര വികസനം സാധ്യമാകണമെങ്കില്‍ നമ്മുടെ മനസ്ഥിതി മാറണം.
അതിനനുസരിച്ച് നിയമവ്യവസ്ഥകളിലും മറ്റ് സംവിധാനങ്ങളിലും മാറ്റം കൊണ്ടുവരണം. ഭരണപക്ഷം മാറ്റങ്ങള്‍ക്ക് വഴി തുറക്കുമ്പോള്‍ രചനാത്മക വിമര്‍ശനങ്ങളിലൂടെ അതിനെ പൂരിപ്പിക്കാനും പിന്തുണയ്ക്കാനും പ്രതിപക്ഷത്തിന് കഴിയണം. ഇതിനിടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: