പാരിസ്: യൂറോ 2024ല്‍ കിരീടമുയര്‍ത്തിയതിന് പിന്നാലെ ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കി സ്പെയിന്. അധികസമയത്തേക്ക് നീണ്ട വാശിയേറിയ ഫൈനലില്‍ ആതിഥേയരായ ഫ്രാന്‍സിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയാണ് സ്പെയിന് ഒളിംപിക്സ് സ്വര്‍ണം സ്വന്തമാക്കിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം അടിച്ച് സമനില പാലിക്കുകയായിരുന്നു. തുടര്‍ന്നാണ് കളി അധികസമയത്തേക്ക് നീണ്ടത്. 1992നുശേഷം ആദ്യമായാണ് സ്പെയിന് ഫുട്ബോള്‍ സ്വര്‍ണം നേടുന്നത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ ഫൈനല്‍ കളിച്ചെങ്കിലും ബ്രസീലിനോട് തോല്‍ക്കുകയായിരുന്നു.
സ്പെയിനുവേണ്ടി 18, 25 മിനിറ്റുകളില്‍ ഫെര്‍മിന്‍ ലോപ്പസ്, 100, 120 മിനിറ്റുകളില്‍ സെര്‍ജിയോ കമേയോയും രണ്ട് ഗോളുകള്‍ വീതം നേടി. 29-ാം മിനിറ്റില്‍ അലക്സ് ബെയ്ന ഒരു ഗോളും സ്വന്തമാക്കി. 11-ാം മിനിറ്റില്‍ എന്‍സോ മില്ലറ്റ്, 80-ാം മിനിറ്റില്‍ മാഗ്നസ് അക്ലിയോച്ചെ, നിശ്ചിത സമയം അവസാനിക്കുന്നതിന് മുന്‍പ് പെനാല്റ്റയിലൂടെ മറ്റേറ്റ എന്നിവര്‍ ഫ്രാന്‍സിന്റെ ഗോളുകള്‍ നേടി. ആദ്യം ലീഡ് നേടിയ ശേഷമാണ് ഫ്രാന്‍സ് തോല്‍വി വഴങ്ങിയത്.
മത്സരത്തിന്റെ 12-ാം മിനിറ്റില്‍ ഫ്രാന്‍സ് ആദ്യം ലീഡെടുത്തു. സ്പാനിഷ് ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്ത് എന്‍സോ മില്ലറ്റാണ് ഗോള്‍ നേടിയത്. ഗോള്‍ കീപ്പറുടെ കയ്യില്‍ തട്ടിയാണ് പന്ത് വലയിലെത്തിയത്. 18-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസ് സ്പെയിനിനായി മറുപടി ഗോള്‍ കണ്ടെത്തി. 25-ാം മിനിറ്റില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് ലോപ്പസ് സ്പെയിന് ലീഡ് നേടിക്കൊടുത്തു. 28-ാം മിനിറ്റില്‍ അലക്സ് ബെയ്നയുടെ ഫ്രീകിക്ക് ഗോള്‍ ഫ്രാന്‍സിനെ പ്രതിരോധത്തിലാക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്പെയിന് 3-1ന്് മുന്നില്‍.
പിന്നീട് 79-ാം മിനിറ്റില്‍ ഫ്രാന്‍സ് ഒരു ഗോള്‍ കൂടി മടക്കി. രണ്ടാം പകുതിയുടെ അധിക സമയത്ത് പെനാല്‍റ്റി കിക്ക് മറ്റേറ്റ ലക്ഷ്യത്തിലെത്തിച്ചതോടെ ഗോള്‍നില 3-3 എന്ന നിലയില്‍.ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. പകരക്കാരനായെത്തിയ സെര്‍ജിയോ കമേയോ 100, 120 മിനിറ്റുകളില്‍ ഗോളുകള്‍ നേടിയതോടെ സ്വര്‍ണം സ്പെയിനിന് സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: