അദാനിയ്ക്കെതിരെ ഇല്ലാത്ത കഥകള്‍ കെട്ടിച്ചമച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് അദാനി ഓഹരികളുടെ വില 50 ശതമാനത്തില്‍ അധികം ഇടിച്ചുതാഴ്ത്തിയ വീരനാണ് അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗ് എന്ന കമ്പനി. ഇപ്പോള്‍ മറ്റൊരു ഇന്ത്യന്‍ കമ്പനിയ്ക്കെതിരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് ഹിന്‍ഡന്‍ബര്‍ഗ്. ഇത് ഏത് കമ്പനിയ്ക്കെതിരെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കൃത്രിമമായി കണക്കുകളില്‍ ലാഭം പെരുപ്പിച്ച് കാണിക്കുന്നു, ഓഹരി വിലകള്‍ ഊതിവീര്‍പ്പിക്കുന്നു എന്ന് തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഇതൊന്നും തെളിയിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗിന് ആയില്ല. പിന്നീട് ഇന്ത്യന്‍ ഓഹരി വിപിണിയെ നിയന്ത്രിക്കുന്ന സെബി ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന്റെ കാരണം ചോദിച്ച് ഹിന്‍ഡന്‍ബര്‍ഗിന് നോട്ടീസ് അയച്ചിരുന്നു. അപ്പോള്‍ ഹിന്‍ഡന്‍ബര്‍ഗ് നല്കിയ മറുപടി ഇന്ത്യയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് തങ്ങള്‍ക്ക് ബാധ്യതയില്ലെന്നും ഇന്ത്യയിലെ നിയമസംവിധാനത്തിന് തങ്ങളെ ചോദ്യം ചെയ്യാനുള്ള നിയമാധികാരമില്ലെന്നുമാണ്.
അദാനിയെപ്പോലുള്ള ഒരു ബിസിനസുകാരനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി ഉപദ്രവിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗിന് എന്താണ് അവകാശം? അതിന് അവര്‍ക്ക് നിയമപരമായ അധികാരം വല്ലതുമുണ്ടോ? ഹിന്‍ഡന്‍ ബര്‍ഗ് ആരോപണവും ജോര്‍ജ്ജ് സോറോസിന്റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റുകളുടെ സംഘമായ ഒസിസിആര്‍പി അദാനിയ്ക്കെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് പ്രതിനിധിയും മോദി വിരുദ്ധനുമായ പ്രശാന്ത് ഭൂഷണ് എന്ന അഭിഭാഷകന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതി അതിന് അനുമതി നല്‍കിയില്ലെന്ന് മാത്രമ്ലല്ല, പ്രശാന്ത് ഭൂഷണെ ചീത്തപറയുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: