ചാലക്കുടി: ദേശീയപാതയില്‍ പോട്ട സിഗ്നല്‍ ജങ്ഷന് സമീപം വാഹനങ്ങളുടെ കൂട്ടയിടി.
7 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ ഒരു മണിക്കൂറിലധികം സമയം വാഹന ഗതാഗതം തടസമായി. പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇവിടെ അഞ്ച് വാഹന അപകടങ്ങളിലായി ഒരു മരണവും നിരവധി പേര്‍ക്ക് പരിക്കുമേറ്റിരുന്നു. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ലോറിയും അഞ്ചു കാറുമാണ് കൂട്ടിയിടിച്ചത്.ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.മോട്ടോര്‍ ബൈക്ക് യാത്രക്കാരന്റെ മരണത്തെ തുടര്‍ന്ന് ഇവിടെ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലുംഅപകടങ്ങള് തുടര്‍ക്കഥയാവുന്നു.
ഇവിടെ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചിട്ടും നിര്‍മാണം നീണ്ടു പോവുകയാണ്.ദേശീയപാതയിലെ പ്രധാന അപകടമേഖലയാണ് പോട്ട സിഗ്നല്‍ ജങ്ഷന്. ഇവിടുത്തെ അപകടങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ദേശീയപാതയിലേക്കുള്ള പ്രവേശന കവാടം അടച്ചു കെട്ടുവാന്‍ സ്ഥലം സന്ദര്‍ശിച്ച ഗതാഗത വകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പ്രദേശവാസികളായ ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം നീണ്ടുപോയി.അടിയന്തിരമായി ഇവിടുത്തെ പ്രവേശന കവാടം അടച്ചു കെട്ടുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറിയില്ലെങ്കില്‍ ഇനിയും ഇവിടെ നിരവധി ജീവനുകള്‍ പൊലിയുമെന്നാണ്് ജനങ്ങളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: