മുംബൈ: ഫ്രഞ്ച് കമ്പനിയായ സിട്രണ്‍ ടാറ്റ കര്‍വിനെ വെല്ലുവിളിച്ച് രംഗത്തെത്തി. ടാറ്റ കര്‍വ് 10 ലക്ഷമെങ്കിലും വിലയിടുമെന്ന് വിദഗ്ധര്‍ ഊഹിക്കുമ്പോള്‍ സിട്രണിന്റെ അതേ മാതൃകയിലുള്ള ബസാള്‍ട്ടിന്റെ വില വെറും 7.99 ലക്ഷം മാത്രമാണ്. സെപ്റ്റംബർ രണ്ടിന് ടാറ്റാ കർവ് വില പ്രഖ്യാപിക്കാനിരിക്കുകയാണ്. എന്തായാലും 10 ലക്ഷത്തിന് മുകളിലായിരിക്കും ഇതിന്റെ വിലയെന്ന് ഉറപ്പാണ്. അത് ബസാൾട്ടിന് നേട്ടമാവുമെന്നതിൽ സംശയമൊന്നും വേണ്ട.
ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹനമാണ് ബസാൾട്ട് കൂപ്പെ എസ്‌യുവി. ടാറ്റ കർവുമായി നേരിട്ട് പയറ്റുന്ന മോഡലാണ് സിട്രോണിന്റെ ബസാള്‍ട്. ഇപ്പോള്‍ ടാറ്റാ കര്‍വിന് മാത്രമല്ല, മാരുതിയുടെ ടോപ്പ് സെല്ലിംഗ് കാറുകളിൽ ഒന്നായ ഫ്രോങ്ക്‌സനും ബസാള്‍ട് ഭീഷണിയാകും. കാരണം വെറും 7.99 ലക്ഷം രൂപ എന്ന പ്രാരംഭ വിലയിലാണ് പാവങ്ങളുടെ ഉറൂസ് എന്ന വിളിപ്പേരുള്ള ബസാൾട്ട് വിപണിയിലേക്ക് എത്തുന്നത്. ഇത് ഫ്രോങ്ക്സിന്റെ വിലയേക്കാള്‍ കുറവാണ്. പ്രീമിയം ഹാച്ച്ബാക്കുകള്‍ക്കും മൈക്രോ, കോംപാക്‌ട് എസ്‌യുവികള്‍ക്കും കൂടി ഈ വിലക്കുറവ് കാരണം ബസാള്‍ട് ഭീഷണിയാകും.
2024 ഒക്ടോബർ 31 വരെ വാഹനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പ്രാരംഭവിലയായ 7.99 ലക്ഷത്തിന് ബസാള്‍ട് ലഭിക്കൂ. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ രാജ്യത്തെ അംഗീകൃത ഡീലർഷിപ്പുകളിൽ ഉടനീളം 11,001 രൂപ ടോക്കൺ തുക നൽകി കൂപ്പെ എസ്‌യുവി ബുക്ക് ചെയ്യാം.
സാധാരണക്കാര്‍ക്ക് വാങ്ങുവുന്ന കാറിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ആദ്യത്തെ ഇൻ്റേണൽ കംബഷൻ എഞ്ചിൻ (ICE) കൂപ്പെ എസ്‌യുവിയാണ് ബസാൾട്ട്. 2021-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച സിട്രണിന്റെ അഞ്ചാമത്തെ ഉൽപ്പന്നമാണ് ബസാൾട്ട്. സി5 എയർക്രോസ്, സി3, ഇ-സി3, സി3 എയർക്രോസ് എന്നിവയ്‌ക്ക് ആഭ്യന്തര വിപണിയിൽ കാര്യമായ ഓളം സൃഷ്‌ടിക്കാനായില്ലെങ്കിലും കൂപ്പെ എസ്‌യുവി സിട്രൊണിന്റെ തലവര തന്നെ മാറ്റുമെന്നാണ് അനുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: