ഗുവഹത്തി : ബംഗ്ലാദേശില്‍ നിലവിലെ അസ്വസ്ഥതകള്‍ക്കിടയില്‍, അസമിലും ബംഗ്ലാദേശിലും ഹിന്ദു ജനസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. പശ്ചിമ ബംഗാളിലും ജാര്‍ഖണ്ഡിലും സമാനമായ സാഹചര്യമാണ് ഉളളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അസമില്‍ 1951 നും 2011 നും ഇടയില്‍ ഹിന്ദു ജനസംഖ്യ 9.23 ശതമാനവും ബംഗ്ലാദേശില്‍ ഇതേകാലയളവില്‍ 13.5 ശതമാനവും ഹിന്ദു ജനസംഖ്യ കുറഞ്ഞുവെന്നാണ് സെന്സസിലുളളതെന്ന് അസം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാളിലെയും ജാര്‍ഖണ്ഡിലെയും സ്ഥിതി ഇതിന് സമാനമാണെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
അതേസമയം,ബംഗ്ലാദേശിലെ മുന്‍ഷിഗഞ്ചിലെ ധാക്ക-മാവ എക്സ്പ്രസ് വേ എന്നറിയപ്പെടുന്ന ‘രാഷ്ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന് എക്സ്പ്രസ്വേ’ യുടെ പേര് എഴുതിയ ബോര്‍ഡ് ഒരു സംഘം മദ്രസ വിദ്യാര്‍ത്ഥികള്‍ നീക്കം ചെയ്തതായി വാര്‍ത്ത പുറത്തു വന്നു. രാഷ്ട്രപിതാവ് ഹസ്റത് ഇബ്രാഹിം എക്സ്പ്രസ് വേ എന്നെഴുതിയ മറ്റൊരു ബാനറും സ്ഫാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: