തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും ഖുശ്ബുവും സുഹാസിനിയും മീനയും ലിസിയും കേരളത്തില്‍ എത്തി. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവര്‍ക്കുള്ള സഹായവുമായി. ചെന്നൈ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്.
ഒരു കോടി രൂപയാണ് നല്‍കിയത്. ദേശീയ വനിതാകമ്മീഷന് അംഗം ഖുശ്ബു, രാജ്കുമാർ സേതുപതി (കേരള സ്ട്രൈക്കേഴ്സ് ഉടമ), നടിമാരായ സുഹാസിനി മണിരത്നം, ശ്രീപ്രിയ, മീന, ലിസി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.
ജൂലൈ 30 മുതൽ ആഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് എൺപത്തിഒമ്പത് കോടി അൻപത്തിഒമ്പത് ലക്ഷം രൂപയാണ് (89,59,83,500) പിരിഞ്ഞുകിട്ടിയത്. ജൂലൈ 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: