India

കോയമ്പത്തൂരിലെ ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന സ്ഥലം തിരിച്ചുപിടിച്ച് തമിഴ്നാടിന്റെ എച്ച്ആര്‍ ആന്‍റ് സിഇ വകുപ്പ്

കോയമ്പത്തൂരിലെ ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെട്ട 100 കോടി രൂപ വിലമതിക്കുന്ന സ്ഥലം തിരിച്ചുപിടിച്ച് തമിഴ്നാടിന്‍റെ ക്ഷേത്രഭരണച്ചുമതലയുള്ള സര്‍ക്കാര്‍ വകുപ്പായ എച്ച് ആര്‍ ആന്‍റ് സിഇ. കോയമ്പത്തൂരിലെ സൗരിപാളയത്തിലെ ശക്തിമാരിയമ്മന്‍ ക്ഷേത്രം, പ്ലേഗ് മാരിയമ്മന്‍ ക്ഷേത്രം എന്നിവയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ വകുപ്പ് തിരിച്ചുപിടിച്ചത്.

Published by

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെട്ട 100 കോടി രൂപ വിലമതിക്കുന്ന സ്ഥലം തിരിച്ചുപിടിച്ച് തമിഴ്നാടിന്റെ ക്ഷേത്രഭരണച്ചുമതലയുള്ള സര്‍ക്കാര്‍ വകുപ്പായ എച്ച് ആര്‍ ആന്‍റ് സിഇ. കോയമ്പത്തൂരിലെ സൗരിപാളയത്തിലെ ശക്തിമാരിയമ്മന്‍ ക്ഷേത്രം, പ്ലേഗ് മാരിയമ്മന്‍ ക്ഷേത്രം എന്നിവയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് തമിഴ്നാട് സര്‍ക്കാരിന്റെ വകുപ്പ് തിരിച്ചുപിടിച്ചത്.

എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ശേഖര്‍ബാബുവാണ് സ്ഥലം തിരിച്ചുപിടിക്കുന്നതിന് നേതൃത്വം വഹിച്ചത്. ഏകദേശം 3.42 ഏക്കര്‍ ഭൂമിയാണ് തിരിച്ചുപിടിച്ചത്.

2013 മുതല്‍ ഈ സ്ഥലം ഒരു ഇവന്‍റ് മാനേജ് മെന്‍റ് ഗ്രൂപ്പിന്റെ കയ്യിലായിരുന്നു. 2010നാണ് ഇവര്‍ ക്ഷേത്രവുമായി 2013 വരെ ഭൂമി ഉപയോഗിക്കാന്‍ കരാര്‍ ഒപ്പുവെച്ചത്. എന്നാല്‍ കരാര്‍ കാലാവധി 2013ല്‍ തീര്‍ന്നിട്ടും ഭൂമി മടക്കിക്കൊടുത്തില്ല. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ട് കയ്യേറ്റം ഒഴിപ്പിച്ചത്.

ഈ സ്ഥലത്ത് ക്ഷേത്രത്തിനായി ഒരു കമേഴ്സ്യല്‍ കോംപ്ലക്സ് പണിയുമെന്നും ഇതിന്റെ വരുമാനം ക്ഷേത്രത്തിന്റെ സാമ്പത്തികപ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി ശേഖര്‍ബാബു പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക