പത്തനംതിട്ട: കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ സന്നിഹിതരായിരുന്നത്. ഇതിനോടകം തന്നെ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്. ഉല്ലാസിന്റെ രണ്ടാം വിവാഹമണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: