ലക്നൗ : കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് യുപി ബറേലിയിലെ മുസ്ലീം ജമാഅത്ത് . മുസ്ലീങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കാൻ ഈ വഖഫ് ഭേദഗതി ബിൽ സഹായിക്കുമെന്നാണ് സംഘടന പ്രതിനിധികൾ പറയുന്നത്.
ഈ ബില്ലിലൂടെ കേന്ദ്ര സർക്കാർ വഖഫ് ബോർഡ് സ്വത്തുക്കളുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുകയും ഭൂമാഫിയകളുമായി സഹകരിച്ച് വഖഫ് സ്വത്തുക്കൾ വിൽക്കുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുന്ന ബിസിനസ് അവസാനിപ്പിക്കുകയും ചെയ്യുമെന്ന് സംഘടനയുടെ ദേശീയ പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ഗ്രാൻഡ് മുഫ്തി ഹൗസിൽ നടന്ന അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് യോഗത്തിൽ പറഞ്ഞു.
വഖഫ് ബോർഡ് രൂപീകരണത്തിൽ സുതാര്യത പാലിക്കണമെന്നും സത്യസന്ധ പ്രതിച്ഛായയുള്ളവരെ മാത്രമേ അംഗങ്ങളാക്കാവൂ എന്നും മൗലാന ഷഹാബുദ്ദീൻ റസ്വി പറഞ്ഞു. കളങ്കമോ ക്രിമിനൽ പ്രതിച്ഛായയോ ഉള്ള ഒരു വ്യക്തിയെ അംഗമാക്കുന്നത് സ്ഥാനത്തിന്റെ ദുരുപയോഗത്തിന് തുല്യമാണ്. ഇന്ത്യയിലെ എല്ലാ വഖഫ് ബോർഡുകളുടെയും ചെയർമാന്മാരും ഉദ്യോഗസ്ഥരും അംഗങ്ങളും ഭൂമാഫിയയുമായി ചേർന്ന് വഖഫ് സ്വത്ത് അപഹരിക്കുകയാണെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി പറഞ്ഞു. ഇത് മാത്രമല്ല, വഖഫ് ബോർഡ് അതിന്റെ പ്രവർത്തനം ശരിയായ അർത്ഥത്തിൽ ചെയ്തിരുന്നെങ്കിൽ, രാജ്യത്തെ മുഴുവൻ മുസ്ലീങ്ങളുടെയും വികസനം വ്യക്തമായി കാണാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് വരുമാനം കൊണ്ട് മുസ്ലീങ്ങളിലെ ദരിദ്രരും ദുർബലരുമായ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തിന് നല്ല സംവിധാനങ്ങൾ ഒരുക്കാം ,അനാഥരെയും വിധവകളെയും സഹായിക്കാം, എന്നാൽ ഇതിനെല്ലാം പകരം വഖഫ് ബോർഡിലെ ഉദ്യോഗസ്ഥർ ഭൂമാഫിയയുമായി ഒത്തുചേർന്ന് വസ്തുവകകൾ വിറ്റ് പണം സമ്പാദിക്കാൻ തുടങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക